നീറ്റ് യു.ജി പരീക്ഷയിൽ മാറ്റമില്ല; 17നു തന്നെ നടക്കും
text_fieldsന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ മാറ്റണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി. മലയാളികളടക്കമുള്ള വിദ്യാർഥികളാണ് ഹരജി നൽകിയത്. കോടതി വിധിയെ തുടർന്ന് നേരത്തേ തീരുമാനിച്ച പ്രകാരം ജൂലൈ 17നു തന്നെ പരീക്ഷ നടക്കും.
പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാൻ വിദ്യാർഥികൾക്ക് നിയമപരമായ യാതൊരു അവകാശവുമില്ലെന്നു നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ) വാദിച്ചു. 90 ശതമാനം വിദ്യാർഥികളും നീറ്റ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തതായും എൻ.ടി.എ അറിയിച്ചു.
3500 പരീക്ഷ കേന്ദ്രങ്ങളിലായി 18 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നത്. പരീക്ഷക്ക് പഠിക്കാൻ സമയം പോരെന്നു കാണിച്ചാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. നാലു മുതൽ ആറാഴ്ചത്തേക്ക് പരീക്ഷ നീട്ടണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. നീറ്റ് പരീക്ഷയുടെ സമയത്ത് ദേശീയ തലത്തിൽ മറ്റ് മത്സരപരീക്ഷകൾ നടക്കുന്നുണ്ടെന്നും ഇവ തമ്മിൽ അന്തരമില്ലാത്തതിനാൽ പഠിക്കാൻ സമയം മതിയാകില്ലെന്നുമായിരുന്നു വിദ്യാർഥികളുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.