വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണ വിഭാഗ സ്ഥാനങ്ങളിൽ മാറ്റമില്ല: വിദ്യാഭ്യാസ മന്ത്രാലയം
text_fieldsന്യൂഡൽഹി: യൂനിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമീഷന്‍റെ (യു.ജി.സി)കരട് മാർഗനിർദശങ്ങൾ അനുസരിച്ച് സംവരണം ചെയ്ത തസ്തികകളൊന്നും ഡി-റിസർവ് ചെയ്യാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 2019 ലെ നിയമത്തിന് അനുസൃതമായി ഒഴിവുകൾ നികത്താൻ എല്ലാ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. നിയമം അനുസരിച്ച് അധ്യാപക കേഡറിലെ നേരിട്ടുള്ള റിക്രൂട്ട്‌മെന്‍റിലെ എല്ലാ തസ്തികകൾക്കും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
മുൻകാലങ്ങളിൽ സി.ഇ.ഐ.കളിൽ( സെൻട്രൽ എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷന്‍)സംവരണ വിഭാഗത്തിലുള്ള തസ്തികകളിൽ സംവരണം ഒഴിവാക്കിയിട്ടില്ലെന്നും ഭാവിയിൽ അത്തരത്തിലുള്ള സംവരണം ഉണ്ടാകില്ലെന്നും യു.ജി.സി ചെയർപേഴ്സൺ എം.ജഗദീഷ് കുമാർ പറഞ്ഞു. സംവരണ വിഭാഗത്തിലെ എല്ലാ ബാക്ക്‌ലോഗ് തസ്തികകളും യോജിച്ച ശ്രമങ്ങളിലൂടെ നികത്തുന്നുവെന്ന് ഉറപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശ്രമിക്കുന്നുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി) എന്നിവയ്‌ക്കായി സംവരണം ചെയ്‌തിരിക്കുന്ന ഒരു ഒഴിവ് എസ്.സി, എസ്.ടി അല്ലെങ്കിൽ ഒ.ബി.സി ഉദ്യോഗാർഥികൾക്ക് ഒഴികെ നികത്താൻ കഴിയില്ലെന്ന് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിന്‍റെ സർക്കുലറിൽ പറയുന്നു. എന്നിരുന്നാലും ഡീ-റിസർവേഷൻ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഒരു സംവരണ ഒഴിവ് റിസർവ് ചെയ്യപ്പെടാത്തതായി പ്രഖ്യാപിക്കുമെന്നും ഗ്രൂപ്പ് എ തസ്തികയിലെ ഒഴിവ് പൊതുതാൽപര്യത്തിന്‍റെ പേരിൽ ഒഴിഞ്ഞുകിടക്കാൻ കഴിയില്ലെന്നും സർക്കുലറിൽ പറയുന്നു.
ഗ്രൂപ്പ് സിയുടെയോ ഡിയുടെയോ കാര്യത്തിൽ ഡി-റിസർവേഷനുള്ള നിർദേശം സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്കും കൂടാതെ ഗ്രൂപ്പ് എ അല്ലെങ്കിൽ ബി ആണെങ്കിൽ അത് വിദ്യാഭ്യാസ മന്ത്രാലയത്തിനും സമർപ്പിക്കുകയും മുഴുവൻ വിശദാംശങ്ങൾ നൽകുകയും വേണമെന്നും യു.ജി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.