പ്ലസ് വണിന് പുതിയ ബാച്ചില്ല; പുനഃക്രമീകരണം മാത്രം -മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറികളിൽ പുതിയ ബാച്ചുകൾ അനുവദിക്കുമെന്ന വാർത്തകൾ നിഷേധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ബുധനാഴ്ച ചേർന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മതിയായ കുട്ടികളില്ലാത്ത ഹയർ സെക്കൻഡറി ബാച്ചുകൾ ആവശ്യത്തിന് സീറ്റില്ലാത്ത സ്ഥലങ്ങളിലേക്ക് പുനഃക്രമീകരിക്കുക മാത്രമാകും ചെയ്യുക. സർക്കാർ ഇതിനായി നിയോഗിച്ച സമിതി റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഹയർ സെക്കൻഡറിയിൽ പി.എസ്.സി വഴി നിയമനം ലഭിച്ചശേഷം ജോലി നഷ്ടപ്പെട്ട 67 ഇംഗ്ലീഷ് അധ്യാപകരുടെ പുനർവിന്യാസത്തിന് നടപടി സ്വീകരിക്കുമെന്ന് അധ്യാപക സംഘടന നേതാക്കളെ മന്ത്രി അറിയിച്ചു.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമനാംഗീകാരം ലഭിക്കാത്തവർക്ക് സർക്കാർ ഉത്തരവ് പ്രകാരം അംഗീകാരം നൽകുന്നതിനാവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തടസ്സങ്ങൾ അവശേഷിക്കുന്നുവെങ്കിൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.