സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തില്ല
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ പത്താംക്ലാസ് കണക്ക് പരീക്ഷ കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയിലും ഹരിയാനയിലും വീണ്ടും നടത്തേണ്ടെന്ന് തീരുമാനം. ഉത്തരക്കടലാസ് വിശകലനം ചെയ്ത ശേഷമാണ് പരീക്ഷ നടത്തേണ്ടതില്ലെന്ന് സി.ബി.എസ്.ഇ തീരുമാനമെടുത്തതെന്ന് മാനവവിഭവ ശേഷി മന്ത്രാലയം സെക്രട്ടറി അനിൽ സ്വരൂപ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർഥികളുടെ താൽപര്യം മുൻനിർത്തിയാണ് ഇത്തരത്തിൽ തീരുമാനം സ്വീകരിച്ചതെന്നും സെക്രട്ടറി വ്യക്തമാക്കി.
മാർച്ച് 28നാണ് പത്താംക്ലാസ് ചോദ്യപേപ്പർ വ്യാപകമായി ചോർന്നുവെന്ന് റിപ്പോർട്ട് ചെയ്ത ഡൽഹി, ഹരിനായ സംസ്ഥാനങ്ങളിൽ മാത്രം പുനഃപരീക്ഷ നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചത്. പരീക്ഷക്ക് മുമ്പ് തന്നെ ചോദ്യങ്ങളും ഉത്തരങ്ങളും വാട്സ് ആപ്പിലൂടെ പ്രചരിച്ചിരുന്നു. സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പരീക്ഷിയുടെയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷയുടെയും ചോദ്യങ്ങളായിരുന്നു ചോർന്നത്.
ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇക്കണോമിക്സ് പരീക്ഷ ഏപ്രിൽ 25 നടത്താൻ സി.ബി.എസ്.ഇ തീരുമാനിച്ചിരുന്നു. എന്നാൽ, പത്താം ക്ലാസ് പരീക്ഷയെ സംബന്ധിച്ച് തീരുമാനെമടുത്തിരുന്നില്ല. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കോച്ചിങ് സ്ഥാപന ഉടമകളെയും അധ്യാപകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Consequent to the preliminary evaluation of the impact of reportedly leaked CBSE class 10 maths paper & keeping in mind the paramount interest of students, CBSE has decided not to conduct re-examination even in the states of Delhi NCR & Haryana: Anil Swarup, Secy, HRD Ministry pic.twitter.com/CI50Si64EB
— ANI (@ANI) April 3, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.