പ്രൈമറി വിദ്യാർഥികൾക്ക് പഠിക്കാനാകുന്നില്ല; അധ്യാപകനിയമനം ഉടൻ വേണമെന്ന് രക്ഷിതാക്കൾ
text_fieldsകൊച്ചി: സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളിലെ താൽക്കാലിക അധ്യാപകരുടെ നിയമനം നടക്കാത്തതിനാൽ വലയുന്നത് വിദ്യാർഥികളും രക്ഷിതാക്കളും. നിയമനം നടത്താതിരിക്കുകയും ചെയ്യുന്ന ജോലിക്ക് വേതനം ലഭിക്കാതിരിക്കുകയും ചെയ്തതോടെ നിരവധി അധ്യാപകർ പ്രതിഷേധസൂചകമായി അധ്യാപനം നടത്താത്തത് ഇവരെയാണ് ബാധിക്കുന്നത്. മതിയായ അധ്യാപകരില്ലാത്തതും പ്രസിസന്ധിയാവുന്നു. ഇതുകൊണ്ടുതന്നെ തങ്ങളുടെ മക്കൾക്ക് ഓൺലൈൻ ക്ലാസിെൻറ തുടർപ്രവർത്തനങ്ങളും അധികപ്രവർത്തനങ്ങളും മറ്റും കൃത്യമായി ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.
താൽക്കാലികാധ്യാപകരുടെ ഒഴിവുകളിൽ ഓരോ വർഷവും മേയ് മാസം പ്രത്യേക അഭിമുഖം നടത്തി നിയമിക്കാറാണ് പതിവ്. എന്നാൽ, കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് ഇത്തവണ നിയമനം നടന്നില്ല. അതുകൊണ്ടുതന്നെ ആകെയുള്ള അധ്യാപകർ ഇരട്ടിയിലധികം ജോലിചെയ്യേണ്ടിവരുന്നു. ഇതാണ് പ്രതിഷേധത്തിനിടയാക്കുന്നത്.
ചെറിയ ക്ലാസുകളിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് അധ്യാപകരുടെ നേതൃത്വത്തിൽ തുടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പുകളിൽനിന്ന് വേതനം ലഭിക്കാത്തതുമൂലമുള്ള പ്രതിഷേധസൂചകമായി അധ്യാപകർതന്നെ പുറത്തുപോകുന്ന സ്ഥിതിയുണ്ട്.
എയിഡഡ്, സ്വകാര്യ സ്കൂളുകൾ സ്വന്തം നിലക്ക് ഹൈടെക് സംവിധാനങ്ങളോടെ അധ്യാപകരെ ക്ലാസെടുക്കുന്നതിന് പൂർണസജ്ജരാക്കുമ്പോൾ സർക്കാറിെൻറ നിലപാടുമൂലം സർക്കാർ സ്കൂളുകളിലെ കുട്ടികളാണ് ബുദ്ധിമുട്ടുന്നതെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. എത്രയുംപെട്ടെന്ന് താൽകാലികാധ്യാപകരുടെ നിയമനം നടത്തുകയും വേതനപ്രശ്നം പരിഹരിക്കുകയും വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.