രണ്ടാം ക്ലാസ് വരെ എഴുത്തു പരീക്ഷ വേണ്ട; വിദ്യാർഥികളിൽ സമ്മർദ്ദമുണ്ടാക്കാൻ പാടില്ല -നിർദേശവുമായി വിദഗ്ധ സമിതി
text_fieldsന്യൂഡൽഹി: രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്ഥാനക്കയറ്റത്തിനായി പരീക്ഷ നടത്തേണ്ടതില്ലെന്ന് കരട് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കാൻ നിയോഗിച്ച വിദഗ്ധ സമിതി. മൂന്നാം ക്ലാസ് മുതൽ മതി എഴുത്തുപരീക്ഷയെന്നും പരീക്ഷകൾ പോലുള്ള മൂല്യനിർണയ രീതികൾ കുട്ടികൾക്ക് ബാധ്യതയാകരുതെന്നും നിർദേശമുണ്ട്.
പ്രീസ്കൂൾ കാലം മുതൽ രണ്ടാംക്ലാസ് വരെയുള്ള കാലയളവിൽ കുട്ടികൾക്ക് പരീക്ഷ നടത്തുന്നത് ഉചിതമല്ലെന്ന് സമിതി വിലയിരുത്തി. ആ പ്രായത്തിലുള്ള കുട്ടികൾ പലതരത്തിലാണ് കാര്യങ്ങൾ ഗ്രഹിക്കുന്നത്. അതു പ്രകടിപ്പിക്കുന്നതും വ്യത്യസ്ത രീതിയിലാണ്. അവരുടെ കഴിവുകൾ വിലയിരുത്താൻ അധ്യാപകർ വ്യത്യസ്ത രീതിയിലുള്ള മൂല്യനിർണയ രീതികൾ അവലംബിക്കണം. ഐ.എസ്.ആർ.ഒ മുൻ മേധാവി കെ. കസ്തൂരിരംഗൻ നേതൃത്വം നൽകുന്ന സമിതിയാണ് പാഠ്യപദ്ധതി പരിഷ്‍കരണ ചട്ടക്കൂടിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.