പ്രവാസികളുടെ മക്കളുടെ ഉപരിപഠനം; നോര്‍ക്ക റൂട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളുടെ മക്കളുടെ ഉപരിപഠനത്തിനായുള്ള നോര്‍ക്ക റൂട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയന വര്‍ഷം പ്രഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകള്‍ക്ക് ചേര്‍ന്ന വിദ്യാർഥികള്‍ക്കാണ് ആനുകൂല്യം.
ഓരോ കോഴ്സിനും 15000 രൂപയാണ് സ്കോളർഷിപ് തുക. ഒരു പ്രവാസിയുടെ രണ്ടു കുട്ടികൾക്ക് വരെ പദ്ധതിക്കുകീഴിൽ സ്കോളർഷിപ് ലഭിക്കും. പ്രവാസിമലയാളികളായ നോർക്ക റൂട്സ് ഡയറക്ടർമാരും നോർക്ക വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
യോഗ്യതകൾ
◆ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ഇ.സി.ആര് വിഭാഗത്തിൽപെട്ടവരുടെയും മുൻ പ്രവാസികളുടെയും മക്കൾക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക.
◆ വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല.
◆ പഠിക്കുന്ന കോഴ്സിന്റെ യോഗ്യത പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനത്തിലധികം മാര്‍ക്കുവേണം.
◆ റഗുലര്‍ കോഴ്സിന് പഠിക്കുന്നവര്ക്കുമാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.
◆ കേരളത്തിലെ സർവകലാശാലകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമാകണം അപേക്ഷകര്‍.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
◆ www.scholarship.norkaroots.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്.
◆ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2022 ഡിസംബര്‍ 23.
◆ കൂടുതല്‍ വിവരങ്ങള്‍ 0471-2770528 / 2770543/2770500, ടോള്‍ ഫ്രീ നമ്പര്‍ 18004253939 (ഇന്ത്യക്കകത്തുനിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്ഡ് കാള്‍ സർവിസ്) എന്നീ നമ്പറുകളിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.