പ്ലസ് വൺ അധിക ബാച്ച് വേെണ്ടന്ന ഉത്തരവ്; ആയിരങ്ങളുടെ പഠനം വഴിമുട്ടും
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പുതിയ ഹയർ സെക്കൻഡറി സ്കൂൾ/ ബാച്ചുകൾ നിഷേധിച്ച് സർക്കാർ ഉത്തരവിറക്കിയത് ആയിരക്കണക്കിന് വിദ്യാർഥികളെ ഹയർ സെക്കൻഡറി പഠനത്തിെൻറ മുഖ്യധാരയിൽനിന്ന് പുറത്താക്കും. സമാന്തര പഠന മാർഗമായ സ്കോൾ കേരള (ഒാപൺ സ്കൂൾ)യെ ആശ്രയിക്കുകയേ ഇനി ഇവർക്ക് വഴിയുള്ളൂ.
മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽനിന്നുള്ളവരായിരിക്കും സീറ്റില്ലാതെ പുറത്താകുന്നവരിൽ മഹാഭൂരിഭാഗവും. സീറ്റ് ക്ഷാമത്തിെൻറ സൂചനയോടെ ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചിട്ടും ആദ്യ അലോട്ട്മെൻറ് പോലും കാത്തിരിക്കാതെയാണ് സർക്കാർ തീരുമാനം. ഹൈകോടതി വിലക്കിയിട്ടും 20 ശതമാനം സീറ്റ് വർധനയിലൂടെ ബാച്ചുകളിലെ കുട്ടികളുടെ എണ്ണം ഏഴു ജില്ലകളിൽ 60 വീതമാക്കി നേരത്തേ ഉത്തരവിറക്കിയിരുന്നു. ഇൗ വർധന മലപ്പുറം, കോഴിക്കോട് ഉൾപ്പെടെ വടക്കൻ ജില്ലകളിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ പര്യാപ്തമല്ലെന്ന കണക്കുകൾ പുറത്തുവന്ന ശേഷമാണ് സ്കൂളും ബാച്ചും വേണ്ടെന്ന് തീരുമാനിച്ചത്.
കഴിഞ്ഞ വർഷം സ്കൂളുകളിൽ പ്രവേശനം ലഭിക്കാതെ സ്കോൾ കേരള (പഴയ ഒാപൺ സ്കൂൾ)ക്ക് കീഴിൽ പ്ലസ് വൺ പഠനത്തിന് ചേർന്നത് 47,899 പേരാണ്. ഇതിൽ 19,215 പേരും മലപ്പുറം ജില്ലയിൽ നിന്നാണ്. 14 ജില്ലകളിൽനിന്ന് സ്കോൾ കേരളയിൽ പ്രവേശനം നേടിയവരിൽ 40.11 ശതമാനവും മലപ്പുറത്തുനിന്നാണ്. കോഴിക്കോട് ജില്ലയിൽ നിന്ന് 6797 പേരും പാലക്കാട് ജില്ലയിൽനിന്ന് 6274 പേരും സ്കോൾ കേരളയിൽ ചേർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം സ്കോൾ കേരളയിൽ ചേർന്ന കുട്ടികളിൽ 78 ശതമാനവും കാസർകോട് മുതൽ പാലക്കാട് വരെ ജില്ലക്കാരാണ്. ഇൗ വർഷം ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിരട്ടിയായതോടെ പ്ലസ് വൺ പ്രവേശനം ലഭിക്കാൻ വിദ്യാർഥികൾ ബുദ്ധിമുട്ടുമെന്ന് ട്രയൽ അലോട്ട്മെൻറിൽ വ്യക്തമായിരുന്നു. എ പ്ലസ് ലഭിച്ച വിദ്യാർഥികൾ പോലും ട്രയലിൽ ഉൾപ്പെട്ടിരുന്നില്ല. ആദ്യ അലോട്ട്മെേൻറാടു കൂടി സീറ്റ് ക്ഷാമത്തിെൻറ വ്യക്തമായ ചിത്രം പുറത്തുവരാനിരിക്കെയാണ് അധിക ബാച്ചുകൾ വേണ്ടെന്ന ഉത്തരവിറക്കിയത്.
മന്ത്രിമാർക്കും ഉേദ്യാഗസ്ഥർക്കും പറക്കാൻ പ്രതിവർഷം 20 കോടിയിലേറെ രൂപ വരെ ചെലവിട്ട് ഹെലികോപ്ടർ വാടകക്കെടുക്കുന്നതുൾപ്പെടെ ധൂർത്തുകൾ ഒരുഭാഗത്ത് നിർബാധം തുടരുേമ്പാഴാണ് ഇൗ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.