സർക്കാർ കോളജുകളിൽ നഴ്സിങ് പ്രവേശനം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സർക്കാർ നഴ്സിങ് കോളജുകളിൽ ക്രിട്ടിക്കൽ കെയർ നഴ്സിങ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിങ്, ഓങ്കോളജി നഴ്സിങ്, ന്യൂറോ സയൻസ് നഴ്സിങ്, കാർഡിയോ തൊറാസിക്ക് നഴ്സിങ്, നിയോനേറ്റൽ നഴ്സിങ്, നഴ്സസ് ആൻഡ് മിഡ് വൈഫറി പ്രാക്ട്രീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിങ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ ആഗസ്റ്റ് ഒന്നുമുതൽ 27 വരെ ഓൺലൈനായി നൽകാം.
ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷ ഫീസ്. വെബ്സൈറ്റിൽ ലഭിക്കുന്ന ചലാൻ ഫോറം ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ശാഖകളിലൂടെ അപേക്ഷ ഫീസ് അടയ്ക്കണം. അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം. ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരമുള്ള ജി.എൻ.എം കോഴ്സ് 50 ശതമാനം മാർക്കോടെയോ അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്സിങ്/ ബി.എസ്‌സി നഴ്സിങ് പാസായവരാകണം.
കേരളത്തിൽനിന്ന് വിദ്യാഭ്യാസ യോഗ്യത നേടിയ അപേക്ഷകർ കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രവേശന സമയം ഹാജരാക്കണം. പ്രായപരിധി 45 വയസ്സ്. സർവിസ് ക്വോട്ടയിലേക്കുള്ള അപേക്ഷകർക്ക് പരമാവധി 49 വയസ്സാണ് പ്രായപരിധി. 2022 ഡിസംബർ 31 അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.