കടലിനെ അറിയാൻ ഒാഷ്യാനോഗ്രഫി പഠിക്കാം
text_fieldsപ്രധാന കടൽ അനുബന്ധ പഠനശാഖയാണ് ഒാഷ്യാനോഗ്രഫി (Ocenography). ഇത് സമുദ്രങ്ങളുടെ പ്രേത്യകതകളെ, അവയുടെ രീതികളെ ശാസ്ത്രീയമായി പഠിക്കുന്ന പഠനശാഖയാണ്. ഇൗ മേഖലയിൽ പഠനം നടത്തുന്നവർ ഒാഷ്യാനോഗ്രാഫർ (Ocenographer) എന്നാണ് അറിയപ്പെടുന്നത്.
ആധുനികകാലത്ത് ഇൗ മേഖലയിൽ വലിയ കരിയർ സാധ്യതകളാണ് ‘ഒാഷ്യാനോഗ്രഫി’ തുറന്നുവെച്ചിരിക്കുന്നത്. ഒാഷ്യാനോഗ്രഫി പ്രധാനമായും നാലു മേഖലകളിലാണ് ഉപരിപഠനാവസരവും തുടർന്നുള്ള തൊഴിലവസരങ്ങളും ലഭ്യമാക്കുക. താഴെ പറയുന്നവയാണ് ഇൗ ശാഖകൾ.
- ഫിസിക്കൽ ഒാഷ്യാനോഗ്രഫി
- കെമിക്കൽ ഒാഷ്യാനോഗ്രഫി
- ബയോളജിക്കൽ ഒാഷ്യാനോഗ്രഫി
- ജിയേളാജിക്കൽ ഒാഷ്യാനോഗ്രഫി
സമുദ്രങ്ങളുടെ ഭൗതിക പ്രത്യേകതകളായ കടലിെൻറ ഉൗഷ്മാവ്, ജലപ്രവാഹങ്ങളുടെ രീതികൾ, ജലത്തിെൻറ ഘടന തുടങ്ങിയവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് ഫിസിക്കൽ ഒാഷ്യാനോഗ്രഫിയിൽ നടക്കുന്നത്.
എന്നാൽ, സമുദ്രജലത്തിലെ രാസസംയുക്തങ്ങളെയും അനുബന്ധ പ്രത്യേകതകളെയും സംബന്ധിക്കുന്ന ശാസ്ത്രീയ അന്വേഷണമാണ് കെമിക്കൽ ഒാഷ്യാനോഗ്രഫിയിൽ ഉൗന്നൽ നൽകുന്നത്. എന്നാൽ, ബയോളജിക്കൽ ഒാഷ്യാനോഗ്രഫി കൈകാര്യം ചെയ്യുന്നത് സമുദ്രത്തിെൻറ അടിത്തട്ടിലെ ഭൂപ്രത്യേകതകളും ജീവജാലങ്ങളുടെ പ്രത്യേകതകളുമാണ്.
ഒാഷ്യാനോഗ്രഫിയിൽ ഉപരിപഠനസാധ്യതകൾ നൽകുന്ന ധാരാളം സർവകലാശാലകൾ രാജ്യത്തുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കേരളത്തിലെ കൊച്ചിൻ യൂനിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി. പ്രധാനമായും ബിരുദാനന്തര ബിരുദമാണ് ഒാഷ്യാനോഗ്രഫിയിൽ നമ്മുടെ രാജ്യത്ത് ലഭ്യമാകുക.
കൊച്ചിൻ യൂനിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്നോളജി നാല് എം.എസ്സി പ്രോഗ്രാമുകളാണ് നടത്തുന്നത്.
a) എം.എസ്സി ഇൻ മറൈൻ ബയോളജി
ബി.എസ്സി സുവോളജി വിഷയമായി പഠിച്ച്, േബാട്ടണി, കെമിസ്ട്രി, ജിേയാളജി എന്നീ വിഷയങ്ങൾ ബിരുദപഠനത്തിൽ സബ്സിഡിയറി പേപ്പറായോ കോംപ്ലിമെൻററി പേപ്പറായോ പഠിച്ചവർക്ക് അപേക്ഷിക്കാം. കൂടാതെ, സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റും പാസാകണം.
b) എം.എസ്സി മറൈൻ ജിയോളജി
ബി.എസ്സി ജിയോളജി പാസായി 50 ശതമാനം മാർക്കുണ്ടെങ്കിൽ മറൈൻ ജിയോളജി എം.എസ്സിക്ക് അപേക്ഷിക്കാം.
c) എം.എസ്സി മറൈൻ ജിയോഫിസിക്സ്
ബി.എസ്സി ജിയോളജി െഎച്ഛിക വിഷയമായി 55 ശതമാനം മാർക്കോടെ ജയിക്കണം. മാത്തമാറ്റിക്സ്, ഫിസിക്സ്/കെമിസ്ട്രി സബ്സിഡിയറിയോ കോംപ്ലിമെൻററി ആയോ പഠിച്ചിട്ടുണ്ടാകണം. കുസാറ്റിെൻറ പൊതുപ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്കും ഉണ്ടായിരിക്കണം.
d) എം.എസ്സി ഒാഷ്യാനോഗ്രഫി
ബി.എസ്സി, ഫിസിക്സ്/മാത്തമാറ്റിക്സ് 55 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. കുസാറ്റ് നടത്തുന്ന പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്കും ഉണ്ടാകണം.
എം.എസ്സി ഒാഷ്യാനോഗ്രഫിയിൽ പഠനസൗകര്യം നൽകുന്ന മറ്റു ചില സർവകലാശാലകളാണ്,
- അണ്ണാമലൈ യൂനിവേഴ്സിറ്റി: എം.എസ്സി ഇൻ മറൈൻ ബയോളജി ആൻഡ് ഒാഷ്യാനോഗ്രഫി. ചേരാനുള്ള യോഗ്യത: ബി.എസ്സി
- കർണാടക യൂനിവേഴ്സിറ്റി: എം.എസ്സി മറൈൻ ബയോളജി
- യൂനിവേഴ്സിറ്റി ഒാഫ് ചെന്നൈ: എം.എസ്സി മൈറൻ ജിയോളജി, എം.എസ്സി ഒാഷ്യൻ ലൈഫ് സയൻസ്.
- ആന്ധ്രപ്രദേശ് യൂനിവേഴ്സിറ്റി: എം.എസ്സി മറൈൻ സയൻസ്. സ്പെഷലൈസേഷൻ ഇൻ എം.എസ്സി ഒാഷ്യാനോഗ്രഫി, മറൈൻ ബയോളജി, മറൈൻ ജിയോളജി, കെമിക്കൽ ഒാഷ്യാനോഗ്രഫി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.