9, 11 ക്ലാസിൽ തോറ്റവർക്ക് ഒരവസരംകൂടി –സി.ബി.എസ്.ഇ
text_fieldsന്യൂഡൽഹി: ഒമ്പത്, 11 ക്ലാസ് പരീക്ഷകളിൽ തോറ്റ വിദ്യാർഥികൾക്ക് ഒരവസരംകൂടി നൽകാൻ സി.ബി.എസ്.ഇ തീരുമാനം. നിലവിൽ പരീക്ഷഫലം പ്രഖ്യാപിച്ചുവെന്നതോ എത്ര പേപ്പറിൽ പങ്കെടുത്തുവെന്നതോ പരിഗണിക്കാതെ തോറ്റ വിദ്യാർഥികൾക്കെല്ലാം ഒരു അവസരം കൂടി ലഭിക്കും. ഓൺലൈൻ/ ഓഫ് ലൈൻ അല്ലെങ്കിൽ നവീനമായ മറ്റെന്തെങ്കിലും രീതിയോ ഉപയോഗിച്ച് പരീക്ഷ നടത്താനുള്ള സൗകര്യം സ്കൂളുകൾ ഒരുക്കണം. ഇൗ പരീക്ഷയുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് പ്രമോഷൻ അനുവദിക്കാമെന്നും ബോർഡ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
പരീക്ഷക്കുമുമ്പ് വിദ്യാർഥികൾക്ക് തയാറെടുപ്പിന് മതിയായ സമയം അനുവദിക്കണം. രാജ്യത്തിനകത്തും പുറത്തുമുള്ള കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്/യു.ടി ഗവർണമെൻറ് സ്കൂളുകൾ എന്നിവക്കെല്ലാം ഉത്തരവ് ബാധകമാണ്. കോവിഡിെൻറ പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ അധ്യയന വർഷത്തേക്ക് മാത്രമായിരിക്കും ഒറ്റത്തവണ അവസരമെന്നും ബോർഡ് അറിയിച്ചു.
ലോക്ഡൗണിെൻറ സാഹചര്യത്തിൽ സ്കൂളുകൾ നടത്തിയ പാദവാർഷിക പരീക്ഷ, പീരിയോഡിക്കൽ ടെസ്റ്റ്, ഇേൻറണൽ അസസ്മെൻറ്, പ്രോജക്ട് എന്നിവയുടെ അടിസ്ഥാനത്തിൽ ഒമ്പത്, 11 ക്ലാസ് വിദ്യാർഥികൾക്ക് പ്രമോഷൻ നൽകാൻ ബോർഡ് തീരുമാനിച്ചിരുന്നു. എന്നാൽ, ചില സ്കൂളുകൾക്ക് ഇേൻറണലായി ടെസ്റ്റ് നടത്താൻ സാധിച്ചില്ലെന്ന് ബോധ്യമായതിെൻറ അടിസ്ഥാനത്തിൽകൂടിയാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.