2000 വിദ്യാർഥികൾക്ക് ഒ.എൻ.ജി.സി ഫൗണ്ടേഷൻ സ്കോളർഷിപ്പ്
text_fields2021-22 അധ്യയനവർഷത്തെ ഒ.എൻ.ജി.സി ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.ongcscholar.orgൽ.
പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് 1000, ഒ.ബി.സിക്ക് 500, ജനറൽ/ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 500 സ്കോളർഷിപ്പുകളാണുള്ളത്. വാർഷിക സ്കോളർഷിപ് തുക 48,000 രൂപ. 50 ശതമാനം സ്കോളർഷിപ് പെൺകുട്ടികൾക്കാണ്.
2021-22 അധ്യയനവർഷം പ്രവേശനം നേടി എൻജിനീയറിങ്, മെഡിക്കൽ (എം.ബി.ബി.എസ്) പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലും എം.ബി.എ, ജിയോളജി, ജിയോഫിസിക്സ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 30.
എൻജിനീയറിങ്, എം.ബി.ബി.എസ് കോഴ്സുകളിൽ പഠിക്കുന്നവർക്ക് പ്ലസ്ടു തലത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെയും പി.ജി (എം.ബി.എ/എം.എസ് സി ജിയോളജി/ജിയോ ഫിസിക്സ്) കോഴ്സുകളിൽ പഠിക്കുന്നവർക്ക് ബിരുദതലത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെയും ഉണ്ടാകണം. വാർഷിക കുടുംബവരുമാനം 2/4.50 ലക്ഷം രൂപയിൽ കവിയരുത്. മാർച്ച് ആറു വരെ അപേക്ഷ സ്വീകരിക്കും. 2022-23 അധ്യയനവർഷത്തെ സ്കോളർഷിപ് വിജ്ഞാപനം താമസിയാതെയുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.