അമൃതയിൽ ഓൺലൈൻ കോഴ്സുകൾ
text_fieldsതിരക്കുപിടിച്ച ജീവിതത്തിനിടയിൽ ലഭിക്കുന്ന ഒഴിവുസമയം പഠനത്തിനായി നീക്കിവെക്കാൻ മനസ്സുള്ളവർക്കുവേണ്ടിയാണ് ഓൺലൈൻ കോഴ്സുകൾ. വിദ്യാർഥികൾക്കും ജോലി ചെയ്യുന്ന പ്രഫഷനലുകൾക്കും എപ്പോൾ വേണമെങ്കിലും ലഭ്യമാക്കുന്ന തരത്തിലാണ് കൊച്ചി ആസ്ഥാനമായുള്ള അമൃത സർവകലാശാല ഓൺലൈൻ കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.
2024ലെ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച 10 സർവകലാശാലകളിൽ ഒന്നായി സ്ഥാനം നിലനിർത്തിയ അമൃത വിശ്വവിദ്യാപീഠം പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾ വിദ്യാർഥികൾക്ക് നിരവധി തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്നു. യു.ജി.സിക്ക് കീഴിലുള്ള ഫ്യൂച്ചർ റെഡി ഡിഗ്രി പ്രോഗ്രാമുകളാണിവ. ഇതിനു പുറമെ, വിദ്യാർഥികൾക്ക് 100 ശതമാനം വരെ സ്കോളർഷിപ് നൽകുന്ന പദ്ധതികളുമുണ്ട്.
എം.ബി.എ, എം.സി.എ (എ.ഐ ) എം.സി.എ (സൈബർ സെക്യൂരിറ്റി ) എം.ബി.എ (എ.ഐ) ബി.സി.എ, ബി.കോം, ബി.ബി.എ, ബി.ബി.എ (ഫിൻടെക്), ബി.ബി.എ (േഡറ്റ അനാലിസിസ്), ബി.ബി.എ (ഡിജിറ്റൽ മാർക്കറ്റിങ് ആൻഡ് സെയിൽസ് ) എം.ബി.എ ( എച്ച്.ആർ മാനേജ്മെൻറ്) തുടങ്ങിയവ അമൃത ഓൺലൈനിലൂടെ നടത്തുന്നുണ്ട്. മികച്ച അധ്യാപകർ, മിതമായ ഫീസ് നിരക്ക്, ഉയർന്ന ജോലി സാധ്യത എന്നിവയാണ് തങ്ങളുടെ പ്രത്യേകതയെന്ന് അമൃത അവകാശപ്പെടുന്നു.
അമൃത സർവകലാശാലയുടെ കീഴിലുള്ള സ്കൂളുകളിൽ ബയോടെക്നോളജി, എൻജിനീയറിങ്, മാനേജ്മെന്റ്, മെഡിസിൻ, ഡെന്റിസ്ട്രി, ആയുർവേദം, ഫാർമസി, നാനോ ടെക്നോളജി, കമ്യൂണിക്കേഷൻ, ആർട്സ് ആൻഡ് സയൻസ് തുടങ്ങിയ വിഷയങ്ങളിലായി 108ൽ അധികം പ്രോഗ്രാമുകളും ഉണ്ട്. വിദ്യാർഥികൾക്ക് വിവിധ സംസ്ഥാനങ്ങളിലെ നിരവധി കാമ്പസുകളിൽ പരിശീലനം നൽകുന്നു.
അമൃത വിശ്വ വിദ്യാപീഠം പ്രോഗ്രാമുകൾ അമേരിക്കയിലും കാനഡയിലും ഡബ്ല്യു.ഇ.എസ് അക്രഡിറ്റഡ് ആണ്. onlineamrita.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.