വിദ്യാർഥികൾ 'പരിധിക്ക് പുറത്ത്' തന്നെ;ലക്ഷ്യത്തിലെത്താതെ ഒാൺലൈൻ പഠനപദ്ധതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അധ്യയനവർഷം ആരംഭിച്ച് മൂന്ന് മാസമാകുേമ്പാഴും പ്രഖ്യാപിച്ച ഒാൺലൈൻ പഠനം നടപ്പാക്കാനാകാതെ വിദ്യാഭ്യാസവകുപ്പ്.
നിലവിൽ വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ സംപ്രേഷണം ചെയ്യുന്ന ഡിജിറ്റൽ പഠനരീതിക്ക് പകരം വിദ്യാർഥികൾക്ക് അധ്യാപകരുമായി ആശയവിനിമയം സാധ്യമാകുന്ന ഒാൺലൈൻ രീതി ജൂലൈയിൽ പത്താം ക്ലാസിനും തൊട്ടുപിന്നാലെ പ്ലസ് ടുവിനും തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.
പിന്നീട് എട്ട്, ഒമ്പത് ക്ലാസുകൾക്കുകൂടി ഒാൺലൈൻ ക്ലാസ് നടപ്പാക്കാനും പദ്ധതിയിട്ടു. എന്നാൽ, ടി.വിക്ക് പകരം മൊബൈൽ േഫാൺ/ കമ്പ്യൂട്ടർ/ ലാപ്ടോപ്/ ടാബ്ലെറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നുണ്ടെങ്കിൽ മാത്രമേ ഒാൺലൈൻ ക്ലാസ് നടത്താനാകൂ. നിരവധി വിദ്യാർഥികൾക്ക് ഇൗ ഉപകരണങ്ങളില്ലെന്ന് തിരിച്ചറിഞ്ഞതോടെ സർക്കാർ ഇതിനുള്ള കണക്കെടുപ്പ് തുടങ്ങി. മലയോര-ആദിവാസി മേഖലകളിൽ ഉൾപ്പെടെ ഇൻറർനെറ്റ് കണക്ടിവിറ്റിയില്ലെന്ന പ്രശ്നവും ഉയർന്നു. ഇതിനായി മുഖ്യമന്ത്രി മുൻകൈയെടുത്ത് ഇൻറർനെറ്റ് സേവനദാതാക്കളുടെ യോഗം വിളിച്ചു.
െഎ.ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ പിന്നീട് പ്രത്യേക യോഗവും ചേർന്നു. എന്നാൽ, ഇൻറർനെറ്റ് കണക്ടിവിറ്റിയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഇതിനിടെ ഒരുമാസത്തിലേറെ നീണ്ട കണക്കെടുപ്പിനൊടുവിൽ 4,71,594 കുട്ടികൾക്ക് ഉപകരണങ്ങളില്ലെന്ന കണക്കും പുറത്തുവന്നു. ഇവർക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ജനകീയമായി സമാഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിദ്യാകിരണം പദ്ധതി ആരംഭിച്ചു.
വ്യക്തികളിൽനിന്നും സംഘങ്ങളിൽനിന്നും ഉൾപ്പെടെ വിഭവസമാഹരണം വഴി ഉപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതിക്കായി പ്രത്യേക പോർട്ടലും തുറന്നു. പദ്ധതി തുടങ്ങിയശേഷം ലഭ്യമാക്കിയ ഉപകരണങ്ങൾക്കനുസൃതമായി പോർട്ടലിൽ വിവരങ്ങൾ ഇതുവരെ പുതുക്കിയിട്ടില്ല.
ഗൂഗിൾ ഇന്ത്യയുടെ സഹായത്തോടെ ജി സ്യൂട്ട് പ്ലാറ്റ്ഫോമിൽ ഒാൺലൈൻ ക്ലാസുകൾ നടത്താമെന്ന് കൈറ്റ് സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. ഏതാനും സ്കൂളുകളിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയും ചെയ്തു.
ഡിജിറ്റൽ പഠനം ഫലപ്രദമല്ലെന്നും ഒാൺലൈൻ പഠനരീതി നടപ്പാക്കണമെന്നും എസ്.സി.ഇ.ആർ.ടി ഉൾപ്പെടെ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയർന്നതോടെ സ്കൂളുകൾ സമീപകാലത്ത് ഘട്ടംഘട്ടമായി തുറക്കാനുള്ള സാധ്യതപോലും മങ്ങി. വിദ്യാർഥികൾക്ക് പഠനപിന്തുണ ഉറപ്പാക്കേണ്ട അധ്യാപകരെ കൂട്ടത്തോടെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുകയാണ്.
ഇവരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് പിൻവലിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പുനൽകിയെങ്കിലും നടപ്പായില്ല. അൺ എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ അധ്യയനവർഷം തന്നെ ഒാൺലൈൻ പഠനരീതി നടപ്പാക്കിയപ്പോഴും പൊതുവിദ്യാലയങ്ങളിലെ 35 ലക്ഷത്തിലധികം വിദ്യാർഥികൾ ഇപ്പോഴും പരിധിക്ക് പുറത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.