Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightചില ഓൺ/ഓഫ്‌ ലൈൻ...

ചില ഓൺ/ഓഫ്‌ ലൈൻ വിദ്യാഭ്യാസ ചിന്തകൾ 

text_fields
bookmark_border
ചില ഓൺ/ഓഫ്‌ ലൈൻ വിദ്യാഭ്യാസ ചിന്തകൾ 
cancel

വിദ്യാഭ്യാസത്തെ ഈ കോവിഡ്കാലം മാറ്റുമെങ്കിലും ഏറ്റവും പ്രകടമായ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നത് ഉന്നത വിദ്യാഭ്യാസമേഖലയിലായിരിക്കുമെന്ന് തോന്നുന്നു. മുതിർന്നവരും ടെക്നിക്കൽ സ്കിൽ ഉള്ളവരുമായതിനാൽ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾ ഈ മാറ്റം സ്വാഗതം ചെയ്യും. എന്നാൽ, കാതലായ ചോദ്യങ്ങളിലൊന്ന് നമ്മുടെ കാമ്പസുകൾ ഒരു ഡിജിറ്റൽ മാറ്റത്തിന്ന് എത്രമാത്രം തയാറാണ് എന്നതും, എത്ര കോളജുകളിൽ ആവശ്യമായ സാങ്കേതികസൗകര്യങ്ങളുണ്ട് എന്നതുമാണ്. ഒരു ക്ലാസിലോ ഡിപ്പാർട്മ​െൻറിലോ നൽകുന്ന ഒരു ഡിജിറ്റൽ പാഠത്തെക്കുറിച്ചല്ല, ഒരു കോളജിലെ മുഴുവൻ വിദ്യാർഥികളെയും ബന്ധിപ്പിക്കുന്ന, ഉൾക്കൊള്ളാൻ കഴിയുന്ന സാങ്കേതിക സൗകര്യത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. കേരളത്തിലെ ഏറ്റവും ഉയർന്ന റാങ്കിങ്​ ഉള്ള കോളജുകളെടുത്ത് അവിടത്തെ ഡിജിറ്റൽ സൗകര്യങ്ങൾ ഒന്ന് വിലയിരുത്തിയാൽ കാര്യങ്ങൾ വ്യക്തമാവും. തൽക്കാലം വിദ്യാർഥികളുടെ കണക്​ടിവിറ്റി സൗകര്യങ്ങളുടെ കാര്യം മാറ്റിവെക്കാം.

കോവിഡ്-നിർബന്ധിത സാഹചര്യത്തിൽ സൂം, വെബ്എക്സ്, ഗൂഗ്​ൾ മീറ്റ് പോലുള്ള പിടിവള്ളികൾ നാം മുഴുവനായും പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അതി​​െൻറ പരിമിതികളെക്കുറിച്ച് എല്ലാവരും ബോധ്യമുള്ളവരാണ്. ഒരു യഥാർഥ ക്ലാസ്​റൂം ​െലക്ചർ സാധ്യമാക്കുന്ന എൻഗേജ്മ​െൻറ്​, സൂം പോലുള്ള ആപ്പുകളിലൂടെ ലഭ്യമാക്കാനുള്ള ബുദ്ധിമുട്ട് പ്രകടമാണ്. പഠനനിലവാരം താഴാൻ ഇതു കാരണമാകുന്നതിനു മുമ്പുതന്നെ ഇതിനുള്ള പ്രതിവിധി ആലോചിക്കേണ്ടതുണ്ട്. 

വിദ്യാഭ്യാസകേന്ദ്രങ്ങളിൽ കുറ്റമറ്റരീതിയിൽ ഓൺലൈൻ അധ്യയനം സാധ്യമാക്കുന്ന ഉയർന്ന ഡിജിറ്റൽ പഠനസൗകര്യങ്ങളൊരുക്കുന്നതിൽ കേരളം ഇനിയും മുന്നേറാനുണ്ട്. കണക്​ടിവിറ്റിയുമായും ബാൻഡ്​ വിഡ്ത്തുമായും ആക്‌സസുമായും ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ഒരുഭാഗത്തും ഓൺലൈൻ പഠനത്തി​​െൻറ പരിമിതികൾ ഉയർത്തുന്ന വെല്ലുവിളികൾ മറുവശത്തും ഉണ്ട്. നല്ല, ഫലപ്രദമായ ഓൺലൈൻ പാഠങ്ങൾ ഒരുക്കുന്നതിൽ നമ്മുടെ അധ്യാപകർക്കുള്ള പ്രാപ്തിയും വിലയിരുത്തണം. നിലനിൽക്കുന്ന, ഭാവിയിലേക്ക് നയിക്കുന്ന, ഓൺലൈൻ പഠനപ്രക്രിയകളിലേക്ക് ഇപ്പോഴുള്ള ശ്രമങ്ങൾ വഴിതെളിയിക്കണമെങ്കിൽ, ഇപ്പോൾ നടക്കുന്ന ‘കോവിഡ് പഠനരീതി’യിൽനിന്ന്, ഓൺലൈൻ, മുഖാമുഖ പഠനരീതികളെ ഉൾക്കൊള്ളുന്ന ഒരു മിശ്രിത (blended) പഠനരീതിയിലേക്കു മാറണം. 

സ്വയം ഓൺലൈൻ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നതും മറ്റുരീതികൾ തിരഞ്ഞെടുത്തവർക്കു ഓൺലൈൻ രീതിയിലൂടെ പഠനം നൽകുന്നതും രണ്ടാണ്. സ്വയം തിരഞ്ഞെടുക്കുന്നവർക്ക്​ അതി​േൻറതായ കാരണവും  തിരഞ്ഞെടുക്കുന്ന രീതിയുടെ പരിമിതികളെയും ശക്തികളെയും കുറിച്ച അറിവും ഉണ്ടാകും. സാമ്പ്രദായികപഠനം തിരഞ്ഞെടുത്ത ഒരു വിഭാഗത്തിന്​ ചില പ്രത്യേകകാരണങ്ങളാൽ ഓൺലൈൻ മാർഗങ്ങളിലൂടെ പഠനം നൽകേണ്ടിവരുകയും അങ്ങനെയുണ്ടായ ഒരവസ്ഥയെ സ്ഥിരമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ബുദ്ധിമുട്ടുകളുണ്ടാക്കും.

രണ്ടാമതായി ഡിഗ്രിയുള്ള ഒരു വിദ്യാർഥിയിൽ നാം, ജോലിദാതാക്കളും സമൂഹവും തിരയുന്ന ചില മൂല്യങ്ങൾ പലപ്പോഴും ഒരു കാമ്പസ് സഹവാസത്തിലൂടെ മാത്രം സാധ്യമാവുന്നതാണ്. ഇത് പഠനസമയത്തിനു പുറത്ത് സംഭവിക്കുന്നതാണ്. ഓൺലൈൻ പഠനത്തെക്കുറിച്ച് ‘ന്യൂയോർക് ടൈംസ്’ ഈയിടെ കുട്ടികളിൽനിന്ന്​ അവരുടെ പ്രതികരണം ആരാഞ്ഞപ്പോൾ, ഭൂരിഭാഗം പേരും അവരുടെ ക്ലാസുകളിലേക്ക് തിരിച്ചുപോകാൻ വെമ്പൽകൊള്ളുകയാണെന്നു പറഞ്ഞത്.  അതേസമയം, ചിലർ ഒരു സ്ക്രീനിനു മുന്നിൽ ഏകാകിയായിരുന്നു കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയുന്നതിൽ സന്തോഷം കണ്ടെത്തുന്നുമുണ്ട്. മുന്നിലിരിക്കുന്ന പഠിതാക്കളെ വെറും കേൾവിക്കാരാക്കാത്ത, അവർ സ്വയം ഭാഗഭാക്കാവുന്ന ഒരു സമവാക്യത്തിലേക്ക് ഈ കോവിഡ് കാലഘട്ടത്തിൽ മാറാൻ കഴിയും. 

പഠിപ്പിക്കേണ്ട ഭാഗങ്ങൾ വിശദീകരിച്ചുകൊടുക്കാനും അർഥവും ചരിത്രവും മറ്റു പരിസരങ്ങളും പറഞ്ഞുകൊടുക്കാനും അധ്യാപകർക്ക് സാധ്യമായ ഓൺലൈൻ ഉപാധികൾ ഉപയോഗിക്കുകയും ചെയ്യാം. ഈ രീതി പിന്തുടർന്നാൽ അധ്യാപകൻ കോളജിൽ ​െചലവഴിക്കുന്ന (കോവിഡ് കാലത്ത് ചെലവഴിക്കാൻ പറ്റാത്ത) അധ്യയനസമയത്തി​​െൻറ ഒരു നല്ലഭാഗം സമൂഹമാധ്യമങ്ങളിലൂടെ വിദ്യാർഥികളിലെത്തിക്കാൻ കഴിയും. കോളജ് ക്ലാസ്മുറികളിലൂടെയുള്ള മുഖാമുഖ സമയം സംശയദൂരീകരണത്തിനും ഉപയോഗിക്കാം. ഫ്ലിപ്​ഡ്​ ലേണിങ്​ (Flipped Learning) എന്ന് ഇക്കാലത്തറിയപ്പെടുന്ന, ആക്​ടിവ് പഠനരീതിയിലേക്ക്​ നമ്മുടെ അധ്യയനത്തെ കൊണ്ടുപോകാം. ഇവിടെ അറിയേണ്ടത് അറിഞ്ഞശേഷമാണ്​ വിദ്യാർഥി ക്ലാസിലെത്തുന്നത്. ചോദ്യങ്ങളും ചർച്ചയുമാണ് പിന്നീട് ക്ലാസ്റൂമിൽ നടക്കുന്നത്. വെറുതെ പഠിക്കേണ്ട /പഠിപ്പിക്കേണ്ട ഭാഗങ്ങൾ വിശദീകരിക്കാതെ, അവ പഠിതാക്കളിൽ ജിജ്ഞാസ ഉണർത്തുന്ന രീതിയിൽ, അവരുടെ പരിസരവുമായി ബന്ധപ്പെടുത്തി, ഓൺലൈൻ പാഠങ്ങൾ വികസിപ്പിച്ചെടുക്കണം. അത്തരം പഠനാനുഭവങ്ങൾ ക്ലാസ്​മുറികളിൽ കൂടുതൽ ചർച്ചകൾക്ക്​ വഴിവെക്കട്ടെ.

ഡിജിറ്റൽ അല്ലാതെ ചെയ്തിരുന്ന എന്തും ഡിജിറ്റലായാൽ സ്വാഭാവികമായും നന്നാവും എന്ന വിശ്വാസം മാറണം. അതേസമയം തന്നെ ചുറ്റുമുള്ള ഡിജിറ്റൽ മാർഗങ്ങൾ നമ്മുടെ സമൂഹത്തി​​െൻറ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമായ സ്ഥിതിക്ക്‌ പഠനത്തെ സഹായിക്കുന്ന, കുട്ടികളുമായി കണക്ട് ചെയ്യാൻ എളുപ്പത്തിൽ കഴിയുന്ന ഘടകമായതിനാൽ, ആ യാഥാർഥ്യത്തെ ഉൾക്കൊള്ളുന്ന മിശ്രിതരീതി നല്ലതു തന്നെ. പ​േക്ഷ, വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാത്ത, തിരക്കിട്ടു നടപ്പാക്കിയ ഒരു രീതി എന്ന കാരണത്താൽ ഈ കോവിഡ് കാലത്തെ ഓൺലൈൻ പാഠങ്ങൾ ഗുണമേന്മയെ ബാധിക്കും. ഇത്തരം താഴ്ന്ന ഉപഭോക്‌തൃ അനുഭവങ്ങൾ ഓൺലൈൻ പഠനരീതികളുടെ വളർച്ചക്ക് ക്ഷീണം വരുത്തുമെന്നതിനാൽ, അതിനെ എങ്ങനെ തടയാമെന്നും ചിന്തിക്കണം. ക്ലാസ്​മുറികളിൽ ചെയ്‌തിരുന്ന ഒരു ​െലക്​ചർ അതേപോലെ ഒരു വിഡിയോ രൂപത്തിലാക്കിയാൽ മതിയാവില്ല. എൻഗേജ്മ​െൻറും  ​​േപഴ്സനലൈസേഷനും സാധ്യമാവുന്നുണ്ടോ എന്നും ഉറപ്പുവരുത്തണം. പഠനമാധ്യമം മാറുമ്പോൾ, അവതരണ ശൈലികളും മാറണം. കുട്ടികളുമായി ഡിജിറ്റൽ സംവേദനം എങ്ങനെയെല്ലാം സാധ്യമാവാം എന്നുള്ള സാങ്കേതികമായും അല്ലാതെയുമുള്ള അറിവ് അധ്യാപകർക്കു വേണം.

എല്ലാം ഡിജിറ്റലാകുന്ന, അധ്യാപകരും കാമ്പസുകളും ഇല്ലാതെയാകുന്ന, ഒരു സമ്പൂർണ ‘മൂക്​’വത്കൃത (MOOC) സമൂഹം സ്വപ്നം കാണുന്ന, ഒരു വിഭാഗം നമുക്ക്‌ ചുറ്റുമുണ്ട് എന്നത് ശരിയാണ്. പല വിദ്യാഭ്യാസവിദഗ്ധരും സൂചിപ്പിച്ചപോലെ ഇത് ഒരു ‘വരൾച്ച’യിലേക്ക് മാത്രമേ സമൂഹത്തെ നയിക്കുകയുള്ളൂ. ഒരു പുതിയ മിശ്രിത സാധാരണത്വം ( New Blended Normal) ഉന്നത വിദ്യാഭ്യാസമേഖലയിൽ രൂപപ്പെടുത്തിയെടുക്കുകയാണ്​ അതിനുള്ള പോംവഴി

(മമ്പാട്​ എം.ഇ.എസ്​ കോളജ്​ മുൻ പ്രിൻസിപ്പലാണ്​ ലേഖകൻ) 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opiniononline classEducation News
News Summary - online off line educational thoughts -opinion
Next Story