കാലിക്കറ്റില്‍ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന് ശനിയാഴ്ച മുതല്‍
text_fieldsകോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദപ്രവേശനത്തിനുള്ള ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന് ശനിയാഴ്ച മുതല്‍ നടക്കും. സര്‍വകലാശാലക്ക് കീഴിലുള്ള സര്‍ക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിലേക്കാണ് പ്രവേശനം. രാവിലെ 11 മണി മുതല്‍ www.cuonline.ac.in വെബ്സൈറ്റിലൂടെ ജൂണ്‍ രണ്ട് വരെ രജിസ്ട്രേഷന് സൗകര്യമുണ്ട്.
ഇത്തവണ നാല് അലോട്ട്മെൻറാണുള്ളത്. ജൂണ്‍ ആറിനാണ് ട്രയല്‍ അലോട്ട്മെൻറ്. 13ന് ആദ്യ അലോട്ട്മെൻറ് നടക്കും. രണ്ടാം അലോട്ട്മെൻറ് 19നും മൂന്നാമത്തേത് ജൂണ്‍ 24നുമാണ്. ജൂലൈ നാലിനാണ് നാലാമത്തെയും അവസാനത്തേയും അലോട്ട്മെൻറ്. ഇതിന് ശേഷം സീറ്റുകള്‍ ഒഴിവുവന്നാല് കോളജുകള്‍ ചട്ടപ്രകാരം പ്രവേശനം നടത്തും. ജൂലൈ അഞ്ചിന് ക്ലാസുകള്‍ തുടങ്ങും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരാഴ്ച നേരത്തേയാണ് ക്ലാസുകള്‍ ആരംഭിക്കുക.
കഴിഞ്ഞതവണ വെബ്സൈറ്റ് ജാമായ വിഷയമടക്കം ഇത്തവണ പരിഹരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി തന്നെയാണ് ഫീസടക്കേണ്ടത്. പേമെൻറ് ഗേറ്റ് വേ വഴി ഏത് കാര്‍ഡുപയോഗിച്ചും പണമടക്കാം.
എല്ലാ ബാങ്കുകളും വെബ്സൈറ്റിലെ ഇ-പേമെൻറ് ഗേറ്റ്വേയില് ലഭ്യമാണ്. എസ്.ബി.ഐ നെറ്റ് ബാങ്കിങ് ഉപഭോക്താക്കള്‍ക്ക് അടച്ച തുകക്ക് കമീഷന് വേണ്ടിവരില്ല എന്ന സൗകര്യമുണ്ട്. വിജയകരമായ നടത്തിപ്പിന് എല്ലാ തയാറെടുപ്പും നടത്തിയതായി പ്രവേശനവിഭാഗം ഡയറക്ടര്‍ ഡോ. ജോസ് പുത്തൂര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ക്ലാസ് കഴിഞ്ഞ് 60 ദിവസം വരെ അഡ്മിഷന് തുടര്‍ന്നിരുന്നു. ഇത്തവണ ക്ലാസ് തുടങ്ങി 40 ദിവസത്തിനകം അഡ്മിഷന് അവസാനിക്കും.
കൂടുതല്‍ ദിവസം കാത്തുനില്‍ക്കാതെ ഏകജാലക സംവിധാനം വിദ്യാര്‍ഥികള്‍ ഉപയോഗപ്പെടുത്തണമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. സി.ബി.എസ്.ഇ പ്ലസ്ടു ഫലം പുറത്തുവരുന്നുതാടെ രജിസ്ട്രേഷനായി തിരക്ക് വര്ധിക്കാനിടയുള്ളതിനാലാണിത്. അലോട്ട്മെൻറ് കിട്ടിയാല്‍ മാന്‍ഡേറ്ററി ഫീ പെട്ടെന്ന് അടക്കണം. സമയക്രമമനുസരിച്ച് മാന്‍ഡേറ്ററി ഫീസടച്ചില്ലെങ്കില്‍ ഏകജാലക പട്ടികയില്‍നിന്ന് പുറത്താകും.
രജിസ്ട്രേഷന് നടത്തുമ്പോള്‍ വിദ്യാര്‍ഥിയുടേയോ രക്ഷിതാവിെൻറയോ ഫോണ്‍ നമ്പര്‍ മാത്രമേ രേഖപ്പെടുത്താവൂ. രജിസ്ട്രേഷൻ പ്രവേശന നടപടികളെക്കുറിച്ച് എല്ലാ കാര്യങ്ങളും ലളിതമായി വിശദീകരിക്കുന്ന വിഡിയോ യൂട്യൂബില്‍ ലഭ്യമാണ്. (calicutuniversity single window admisssion videos). www.cuonline.ac.in എന്ന അഡ്മിഷന് വെബ്സൈറ്റിലും വിഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.