കാലിക്കറ്റില്‍ ബി.എഡ് പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങി
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2023 അധ്യയന വര്‍ഷത്തേക്കുള്ള ബി.എഡ് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങി. ജൂണ്‍ 16 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് എസ്.സി -എസ്.ടി 210 രൂപ, മറ്റുള്ളവര്‍ 685 രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ.
സ്പോർട്സ് ക്വോട്ട വിഭാഗത്തിലുള്ള വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് തയാറാക്കുന്നത് തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിലാണ്. സ്പോർട്സ് ക്വോട്ടയിലേക്ക് അപേക്ഷിക്കുന്നവര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ 2023 ബി.എഡ് ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റ്ഔട്ട്, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്പോർട്സിൽ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സില്‍, തിരുവനന്തപുരം - 695001 എന്ന വിലാസത്തിലേക്ക് അയക്കണം.
നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമേ എസ്.ഇ.ബി.സി സംവരണം ലഭിക്കൂ. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് സര്‍വകലാശാലയിലേക്കോ കോളജുകളിലേക്കോ അയക്കേണ്ടതില്ല. എന്നാല്‍, അഡ്മിഷന് ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് മറ്റ് അനുബന്ധ രേഖകളോടൊപ്പം അതത് കോളജുകളില്‍ സമര്‍പ്പിക്കണം.
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട, സ്പോര്‍ട്സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. മാനേജ്മെന്റ് ക്വോട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.
പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റും വാര്‍ത്തകളും ശ്രദ്ധിക്കണം. അലോട്ട്മെന്റ്/ അഡ്മിഷന് എന്നിവയുമായി ബന്ധപ്പെട്ട് വ്യക്തിഗത അറിയിപ്പുകള് സര്‍വകലാശാല നല്‍കുന്നതല്ല. ഫോണ്‍: 0494 2407017, 2660600.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.