മൂന്ന് വർഷത്തിനുശേഷം വിദ്യാഭ്യാസ വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം
text_fieldsതൃശൂർ: നിരവധി സർക്കാർ-കോടതി ഉത്തരവുകളുണ്ടായിട്ടും മൂന്നുവർഷം നീട്ടിക്കൊണ്ടുപോയ ഓൺലൈൻ സ്ഥലംമാറ്റത്തിന് ഒടുവിൽ വിദ്യാഭ്യാസ വകുപ്പിൽ നടപടിയാകുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഓൺലൈൻ വഴിയുള്ള സ്ഥലംമാറ്റം സംബന്ധിച്ച കരട് മാനദണ്ഡമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയത്.
അഞ്ച് ദിവസത്തിനകം അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും അംഗീകൃത സംഘടന നേതാക്കൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവയച്ചു. കഴിഞ്ഞ ജൂണിൽ കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂനിയൻ (കെ.ഇ.ഡി.എം.എസ്.യു) കോടതിയലക്ഷ്യം ഫയൽ ചെയ്തതിനെത്തുടർന്നുള്ള കോടതി നടപടികളെത്തുടർന്നാണ് ഇപ്പോൾ കരട് മാനദണ്ഡരേഖ പുറത്തിറക്കിയത്.
ജീവനക്കാരെ രണ്ട് കാറ്റഗറിയായി തിരിച്ച് സ്ഥലംമാറ്റം നടത്തുമെന്ന് രേഖയിൽ പറയുന്നു. ക്ലർക്ക്, സീനിയർ ക്ലർക്ക്, ടൈപ്പിസ്റ്റ് തസ്തികയിൽ സ്ഥലംമാറ്റം ജില്ല അടിസ്ഥാനത്തിലും സൂപ്രണ്ട്തല തസ്തികയിലെ സ്ഥലംമാറ്റം സംസ്ഥാനതലത്തിലും നടത്തും. സ്പാർക്കിലെ ഡാറ്റ പൂർണമായും അപ്ഡേറ്റ് െചയ്ത് ലോക് െചയ്തവരെ മാത്രമേ ഓൺൈലൻ മുഖേനയുള്ള സ്ഥലംമാറ്റത്തിന് പരിഗണിക്കൂ. അനധികൃതമായി ജോലിക്ക് ഹാജരാകാത്തവർ, അച്ചടക്കനടപടി നേരിടുന്നവർ, ആറ് മാസത്തിൽ കൂടുതൽ ശൂന്യവേതന അവധിയിലുള്ളവർ, ഡെപ്യൂട്ടേഷനിലുള്ളവർ എന്നിവരെ പൊതുസ്ഥലംമാറ്റത്തിന് പരിഗണിക്കില്ല.
ക്ലർക്ക് മുതൽ എല്ലാ തസ്തികകളിലേക്കും അനുകമ്പാർഹ സ്ഥലംമാറ്റത്തിന് മൊത്തം ഒഴിവിെൻറ പത്തുശതമാനം നീക്കിവെച്ചിട്ടുണ്ടെന്ന് കരട് മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നു. ഇത്തരം നിർദേശങ്ങളിലെ യോജിപ്പുകളും വിയോജിപ്പുകളും സംഘടനതലത്തിൽ യൂനിയൻ നേതാക്കൾ വകുപ്പിനെ അറിയിക്കും. സ്ഥലംമാറ്റം ഓൺലൈൻ മുഖേന നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 2017ൽ ഉത്തരവിട്ടെങ്കിലും വിദ്യാഭ്യാസ വകുപ്പിൽ നടപ്പായിരുന്നില്ല. തുടർന്ന് നടന്ന നീണ്ട നിയമനടപടികൾക്കാണ് ഇപ്പോൾ ഫലം കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.