നാഷനൽ ഡിഫൻസ്, നേവൽ അക്കാദമിയിൽ പ്ലസ്ടുക്കാർക്ക് അവസരം: 395 ഒഴിവുകൾ
text_fieldsയു.പി.എസ്.സിയുടെ 2023ലെ രണ്ടാമത് നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ ദേശീയതലത്തിൽ സെപ്റ്റംബർ മൂന്നിന് നടത്തും. ആർമി, നേവി, എയർഫോഴ്സ് വിഭാഗങ്ങളടങ്ങിയ എൻ.ഡി.എയുടെ 152ാമത് കോഴ്സിലേക്കും നേവൽ അക്കാദമിയുടെ 114ാമത് കോഴ്സിലേക്കുമാണ് തെരഞ്ഞെടുപ്പ്. പരിശീലനങ്ങൾ 2024 ജൂലൈ രണ്ടിന് ആരംഭിക്കും.
ഒഴിവുകൾ: എൻ.ഡി.എ- ആർമി -208 (ഇതിൽ 10 ഒഴിവുകൾ വനിതകൾക്ക്), നേവി -42 (12 എണ്ണം വനിതകൾക്ക്), എയർഫോഴ്സ് ഫ്ലയിങ് -92 (രണ്ടെണ്ണം വനിതകൾക്ക്), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്നിക്കൽ) -18 (വനിതകൾ 2) നോൺടെക് -10 (വനിതകൾക്ക് 2), നേവൽ അക്കാദമി (10 + 2 കാഡറ്റ് എൻട്രി സ്കീം) - 25 (വനിതകൾക്ക് 7). ആകെ 395 ഒഴിവുകളാണുള്ളത്. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഭാരത പൗരന്മാരായിരിക്കണം.
യോഗ്യത: എൻ.ഡി.എയുടെ ആർമി വിങ്ങിലേക്ക് പ്ലസ്ടു/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2005 ജനുവരി രണ്ടിനു മുമ്പോ 2008 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.in ൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.