ഒാർഡിനൻസിന് അംഗീകാരം; ശ്രീനാരായണഗുരു ഒാപൺ സർവകലാശാല നിലവിൽ
text_fieldsതിരുവനന്തപുരം: ഒാർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ ശ്രീനാരായണഗുരു ഒാപൺ സർവകലാശാല നിലവിൽ വന്നു. കൊല്ലം ആസ്ഥാനമായുള്ള സർവകലാശാലയുടെ ഉദ്ഘാടനം ഒക്ടോബർ രണ്ടിനായിരിക്കും. സർവകലാശാലയുടെ വൈസ്ചാൻസലർ, പ്രോ വൈസ്ചാൻസലർ തുടങ്ങിയ പദവികളിലേക്ക് വൈകാതെ നിയമനം നടക്കും. ഒാർഡിനൻസ് അംഗീകരിച്ചതോടെ സംസ്ഥാനത്തെ ഇതര സർവകലാശാലകളിലെ പ്രൈവറ്റ്, വിദൂരപഠനങ്ങൾക്ക് വിലക്കുവീണു.
നിലവിൽ ഇതരസർവകലാശാലകളിൽ പ്രൈവറ്റ്, വിദൂരരീതികളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കോഴ്സ് അവിടെത്തന്നെ പൂർത്തിയാക്കാം. എന്നാൽ ഇൗ അധ്യയനവർഷം മുതലുള്ള പ്രവേശനം ഒാപൺ സർവകലാശാലക്ക് കീഴിൽ മാത്രമേ സാധിക്കൂ. വിദൂരകോഴ്സുകൾ നടത്തുന്നതിനുള്ള െറഗുലേഷനിൽ യു.ജി.സി ഇളവ് വരുത്തിയതിനാൽ സംസ്ഥാനത്ത് കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകൾക്ക് വിദൂരകോഴ്സുകൾ നടത്താമായിരുന്നു. എന്നാൽ പ്രൈവറ്റ്, വിദൂരപഠനം പൂർണമായും ഒാപൺസർവകലാശാലയിലേക്ക് മാറ്റാനുള്ള വ്യവസ്ഥ ഒാർഡിനൻസിൽ ഉൾപ്പെടുത്തിയതിനാൽ മറ്റ് സർവകലാശാലകളുടെ വിദൂരപഠനകേന്ദ്രങ്ങൾ പൂേട്ടണ്ടിവരും.
ഇതര സർവകലാശാലകളിലെ മാതൃകയിൽ സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ തുടങ്ങിയ സമിതികൾക്കുപുറമെ സൈബർ കൗൺസിൽ കൂടി ഒാപൺ സർവകലാശാലക്കുണ്ടായിരിക്കും. അഞ്ച് െഎ.ടി വിദഗ്ധർ അടങ്ങുന്നതായിരിക്കും കൗൺസിൽ. മാനവിക വിഷയങ്ങൾക്ക് പുറമെ സയൻസ് കോഴ്സുകളും തൊഴിലധിഷ്ഠിത, ഒാൺലൈൻ, വിദേശഭാഷാ കോഴ്സുകളും ഒാപൺ സർവകലാശാലയിലുണ്ടാകും. നാല് മേഖലാകേന്ദ്രങ്ങളും സർവകലാശാലക്കുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.