മറ്റു കൗണ്‍സിലുകള്‍ െഎ.സി.എസ്.എസ്.ആറില്‍ ലയിപ്പിക്കുന്നതിനെതിരെ കേന്ദ്ര മന്ത്രാലയം
text_fieldsന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഒാഫ് സോഷ്യൽ സയൻസ് റിസർച്ചിൽ (െഎ.സി.എസ്.എസ്.ആർ) മറ്റു കൗൺസിലുകളെ ലയിപ്പിക്കാനുള്ള നിതി ആയോഗിെൻറ നിർദേശത്തിെനതിരെ മാനവ വിഭവശേഷി വികസന മന്ത്രാലയം. ഇന്ത്യൻ കൗൺസിൽ ഒാഫ് ഹിസ്റ്റോറിക്കൽ റിസർച് (െഎ.സി.എച്ച്.ആർ), ഇന്ത്യൻ കൗൺസിൽ ഒാഫ് ഫിേലാസഫിക്കൽ റിസർച് (െഎ.സി.പി.ആർ) എന്നിവ െഎ.സി.എസ്.എസ്.ആറുമായി ലയിപ്പിക്കണമെന്ന് നിതി ആയോഗ് നിർദേശിച്ചിരുന്നു.
എന്നാൽ, ഒാരോ കൗൺസിലുകളുടേയും ലക്ഷ്യം വ്യത്യസ്തമാണെന്നും കൗൺസിലുകൾ ലയിപ്പിക്കുന്നതോടെ ലക്ഷ്യം ഇല്ലാതാകുമെന്നുമാണ് മന്ത്രാലയം നിലപാട്.
െഎ.സി.എച്ച്.ആർ, െഎ.സി.പി.ആർ എന്നിവയെ ജവഹർലാൽ നെഹ്റു സർവകലാശാലയുമായി ലയിപ്പിക്കണമെന്ന നിർദേശത്തേയും മാനവ ശേഷി വികസന മന്ത്രാലായം എതിർത്ത് രംഗത്തുവന്നിട്ടുണ്ട്.
1972ലാണ് ഐ.സി.എച്ച്.ആർ രൂപവത്കരിച്ചത്. ചരിത്രത്തിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക, ചരിത്രത്തിന് വസ്തുനിഷ്ഠ, ശാസ്ത്രീയ പഠനത്തിന് നിർദേശം നൽകുക തുടങ്ങി ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു രൂപവത്കരണം. 1977ലാണ് െഎ.സി.പി.ആറിെൻറ രൂപവത്കരണം.
അടുത്തിടെ െഎ.സി.എസ്.എസ്.ആറിെൻറ ചെയർമാൻ സ്ഥാനത്തേക്ക് സംഘ്പരിവാർ നേതാവ് ബ്രിജ് ബിഹാരി കുമാറിനെ നിയമിച്ചിരുന്നു. അദ്ദേഹം നടത്തിയ നിരവധി പരാമർശങ്ങൾ കടുത്ത വിമർശനത്തിന് ഇടയാക്കി. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതിെൻറ ഭാഗമായാണ് കൗൺസിലുകളിൽ മാറ്റം വരുത്തുന്നതടക്കമുള്ള നീക്കമെന്ന് പ്രതിപക്ഷം കുറ്റെപ്പടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.