കോളജ് അധ്യാപകരുടെ േജാലി ഭാരം: പി.ജി വെയ്റ്റേജ് പുനഃസ്ഥാപിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിൽ രണ്ടായിരത്തിലധികം അധ്യാപക തസ ്തികകൾ ഇല്ലാതാക്കാൻ വഴിവെക്കുന്ന ഉത്തരവ് കടുത്ത പ്രതിഷേധത്തെതുടർന്ന് സർക്ക ാർ ഭേദഗതി ചെയ്യുന്നു. പി.ജി ക്ലാസുകളിെല ഒരു മണിക്കൂർ അധ്യാപനം ഒന്നര മണിക്കൂറാക്കി പ രിഗണിക്കുന്ന രീതി (പി.ജി വെയ്റ്റേജ്) പുനഃസ്ഥാപിച്ചു ഭേദഗതി ഉത്തരവ് വൈകാതെ ഇറങ്ങും.
പ്രതിപക്ഷ അധ്യാപക സംഘടനകൾക്ക് പുറമെ ഭരണപക്ഷ അധ്യാപക സംഘടനകൾ കൂടി രംഗത്തുവന്നതോടെയാണ് ഭേദഗതി. സി.പി.എം തലത്തിലും സർക്കാറിൽ സമ്മർദമുണ്ടായിരുന്നു. കോളജുകളിൽ അധ്യാപക തസ്തിക സൃഷ്ടിക്കാൻ 16 മണിക്കൂർ ജോലിഭാരം നിർബന്ധമാക്കിയും പി.ജി വെയ്റ്റേജ് ഒഴിവാക്കിയുമാണ് ഏപ്രിൽ ഒന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത്.
ധനവകുപ്പിെൻറ കടുത്ത സമ്മർദത്തെ തുടർന്നാണ് 2018 മേയ് ഒമ്പതിന് ഇറക്കിയ ഉത്തരവിൽ ഭേദഗതി വരുത്തി വിവാദ ഉത്തരവിറക്കിയത്. േകാളജുകളിൽ 16 മണിക്കൂറിന് പുറമെ ഒമ്പത് മണിക്കൂർ ജോലി ഭാരമുണ്ടെങ്കിൽ രണ്ടാമത്തെ തസ്തിക സൃഷ്ടിക്കാമെന്നായിരുന്നു നിലവിലെ വ്യവസ്ഥ. എന്നാൽ, ഒരു അധ്യാപകൻ മാത്രമുള്ള വിഷയങ്ങളിലേത് ഉൾപ്പെടെ അധിക തസ്തികകൾക്കും 16 മണിക്കൂർ ജോലിഭാരം വേണമെന്നാക്കിയാണ് പുതിയ ഉത്തരവിറങ്ങിയത്.
പി.ജി വെയ്േറ്റജും എടുത്തുകളഞ്ഞു. ഇതോടെ 2018 മേയിന് േശഷം നിയമിക്കപ്പെട്ട അധ്യാപകരുടെ ജോലിക്ക് വരെ ഭീഷണി നേരിട്ടു. പി.ജി വെയ്റ്റേജ് പുനഃസ്ഥാപിക്കുന്നതോടെ ഇല്ലാതാകുന്ന തസ്തികകളുടെ എണ്ണം ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ. ഏക അധ്യാപകരുള്ള വിഷയങ്ങൾക്ക് 16 മണിക്കൂർ ജോലിഭാരം വേണമെന്ന നിബന്ധന പിൻവലിക്കണമെന്നും സംഘടനകൾ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.