ഡോ. കെ.പി. ഹരിദാസൻ ഫൗണ്ടേഷൻ എൻഡോവ്മെന്‍റിന് പ്രബന്ധങ്ങൾ ക്ഷണിച്ചു
text_fieldsതേഞ്ഞിപ്പലം: ഡോ. കെ.പി. ഹരിദാസന്‍റെ സ്മരണാർഥം ഡോ. കെ.പി. ഹരിദാസൻ ഫൗണ്ടേഷൻ ഏർപ്പെടുത്തുന്ന ബെസ്റ്റ് റിസർച്ച് പേപ്പർ എൻഡോവ്മെന്‍റ് അവാർഡിന് പ്രബന്ധങ്ങൾ ക്ഷണിച്ചു. മുണ്ടക്കൈ, വിലങ്ങാട് ദുരന്തങ്ങളെ തുടർന്ന് കേരളത്തിലെ മനുഷ്യ-പ്രകൃതി ബന്ധങ്ങൾ സംബന്ധിച്ച് ഉയർന്നുവന്ന സംവാദത്തിന്‍റെ പശ്ചാത്തലത്തിൽ 'കേരളം : പ്രകൃതിയും മനുഷ്യനും' (Kerala: People and Nature) എന്നതാണ് ഈ വർഷത്തെ വിഷയം. പി.ജി വിദ്യാർഥികൾക്കും ഗവേഷകർക്കും ഇംഗ്ലീഷിലോ മലയാളത്തിലോ തങ്ങളുടെ പ്രബന്ധങ്ങൾ തയ്യാറാക്കി അയക്കാവുന്നതാണ്.
വിശദവിവരങ്ങൾക്ക് www.haridasanfoundation.in സന്ദർശിക്കുക. അവസാന തിയതി സെപ്റ്റംബർ 20. ജഡ്ജിങ് പാനൽ തെരഞ്ഞെടുക്കുന്ന ആദ്യത്തെയും രണ്ടാമത്തെയും മികച്ച പ്രബന്ധങ്ങൾക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും ഫലകവും നൽകും. അവാർഡുകൾ ഒക്ടോബറിൽ കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന ഡോ. കെ.പി. ഹരിദാസൻ അനുസ്മരണ ചടങ്ങിൽ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.