Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പരിയാരം മെഡിക്കൽ കോളജിൽ വർധിപ്പിച്ച ഫീസ്​ ഈടാക്കരുതെന്ന്​ സുപ്രീം കോടതി
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപരിയാരം മെഡിക്കൽ...

പരിയാരം മെഡിക്കൽ കോളജിൽ വർധിപ്പിച്ച ഫീസ്​ ഈടാക്കരുതെന്ന്​ സുപ്രീം കോടതി

text_fields
bookmark_border

ന്യൂഡല്‍ഹി: കണ്ണുര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ മാനേജ്മെന്‍റ് വര്‍ധിപ്പിച്ച ഫീസ് ഉടന്‍ ഈടാക്കരുതെന്ന് സുപ്രീംകോടതി.

സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ ഫീസ് മാത്രമേ ഈടാക്കാവൂ എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിച്ചപ്പോഴാണ് ഈ നിര്‍ദേശം നല്‍കിയത്. 2018ല്‍ തങ്ങള്‍ പ്രവേശനം നേടുന്ന സമയത്ത് തന്നെ പരിയാരം മെഡിക്കല്‍ കോളജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതാണെന്ന് മൂന്നാം വര്‍ഷക്കാരായ ഏതാനും വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ ഈ ഹരജി സുപ്രീംകോടതിയിലിരിക്കേ സെപ്റ്റംബര്‍ 30നകം വര്‍ധിപ്പിച്ച ഫീസ് അടക്കാന്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടുവെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.

ഇത് നിയമവിരുദ്ധമാണെന്ന് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ ബാസവ പ്രഭു പാട്ടീല്‍, വി.കെ ബിജു എന്നിവര്‍ ബോധിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pariyaram
Next Story