സന്നദ്ധരക്തദാനം പ്രോത്സാഹിപ്പിക്കാന്‍ പോള്‍ - ബ്ലഡ് പ്രോജക്ട്
text_fieldsതിരുവനന്തപുരം :സന്നദ്ധരക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആശയങ്ങള്‍ അടങ്ങിയ പ്രോജക്ട് കണ്ടെത്താന്‍ പൊലീസ് നടത്തിയ മത്സരത്തില്‍ തിരുവനന്തപുരം ശ്രീകാര്യം ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് ഒന്നും മൂന്നും സ്ഥാനങ്ങള്‍ നേടി. കൊല്ലത്തെ ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കാണ് രണ്ടാം സ്ഥാനം. വിജയികളായ ഗംഗാബാബു. ബി, ആര്യാ മുരുകേശന്‍, തോമസ് ടോമി എന്നിവര്‍ സമ്മാനം ഏറ്റുവാങ്ങി.
സന്നദ്ധരക്തദാനം പ്രോത്സാഹിപ്പിക്കുന്നതുവഴി കേരളത്തെ സമ്പൂർണ സന്നദ്ധരക്തദാന സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറില്‍ മന്ത്രി ആര്‍. ബിന്ദു സമ്മാനങ്ങള്‍ വിതരണം ചെയ്തു. പൊലീസിന്‍റെ പോള്‍ ബ്ലഡ് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും സംസ്എഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച ഹീമോപോള്‍-2022 എന്ന സെമിനാറില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രോജക്റ്റുകള്‍ അവതരിപ്പിച്ചു. 27 കോളജുകളില്‍ നിന്ന് 80 വിദ്യാർഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് പ്രോജക്റ്റുകളാണ് സെമിനാറില്‍ അവതരിപ്പിച്ചത്.
സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പിയും പോള്‍ ബ്ലഡ് ചെയര്‍മാനുമായ എം.ആര്‍.അജിത് കുമാര്‍, എസ് പി മാരായ ഡോ. നവനീത് ശര്‍മ്മ, അരവിന്ദ് സുകുമാര്‍, സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്റ്റ് ഡയറക്ടര്‍ ഡോ. ശ്രീലത എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.