പീപ്ൾസ് ഫൗണ്ടേഷൻ ഉന്നതവിദ്യാഭ്യാസ ഫെലോഷിപ്
text_fieldsകോഴിക്കോട്: കേന്ദ്ര സർവകലാശാലകളിലും മറ്റു ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പ്രവേശനത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾക്കുള്ള 2024-25 അക്കാദമിക വർഷത്തെ പീപ്ൾസ് ഫൗണ്ടേഷൻ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു, ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കാണ് അവസരം. പ്രൈവറ്റ്-വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ പഠനം നടത്തുന്നവർക്കും അപേക്ഷ നൽകാം. പീപ്ൾസ് ഫൗണ്ടേഷൻ നടത്തുന്ന ടാലന്റ് ടെസ്റ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് രാജ്യത്തെ പ്രമുഖ സർവകലാശാലകളെ സംബന്ധിച്ചുള്ള ഓറിയന്റേഷൻ പ്രോഗ്രാം, എൻട്രൻസ് പരിശീലനം, തുടർ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം എന്നിവ ലഭിക്കും.
മീഡിയ സ്റ്റഡീസ്, ലീഗൽ സ്റ്റഡീസ്, മാനേജ്മെന്റ് ആൻഡ് കോമേഴ്സ് സ്റ്റഡീസ്, സോഷ്യോളജി ആൻഡ് സോഷ്യൽ വർക്ക്, പ്യുവർ സയൻസ് എന്നീ മേഖലകളിലെ പഠനങ്ങൾക്കാണ് മുൻഗണന. സെപ്റ്റംബറിലാണ് ടെസ്റ്റ് നടക്കുക.
ഇടുക്കി, പത്തനംതിട്ട ജില്ലകൾ ഒഴികെ എല്ലാ ജില്ലകേന്ദ്രങ്ങളിലും ടാലന്റ് ടെസ്റ്റ് സെന്ററുകൾ ഉണ്ടായിരിക്കും. അപേക്ഷകർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ/എസ്.സി/എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ടവരായിരിക്കണം. യോഗ്യത പരീക്ഷയിൽ (എസ്.എസ്.എൽ.സി/പ്ലസ് ടു) 50 ശതമാനം മാർക്ക് നേടിയിരിക്കണം. കുടുംബ വാർഷിക വരുമാനം നാലുലക്ഷം രൂപയിൽ കവിയാൻ പാടില്ല.
തീരദേശ-മലയോര-ചേരി-ലക്ഷം വീട് കോളനി പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന. www.peoplesfoundation.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10. ഫോൺ: 7736501088.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.