ഹരിയാന കേന്ദ്ര സർവകലാശാലയിൽ പി.ജി പ്രവേശനം
text_fieldsഹരിയാന കേന്ദ്രസർവകലാശാല, മഹേന്ദർഗാർ 2024-25 വർഷത്തെ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. സി.യു.ഇ.ടി (പി.ജി) 2024 അഭിമുഖീകരിച്ചിട്ടുള്ളവർക്ക് മേയ് 21വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
https://cuhcuet.samarth.edu.in/pg/index.php ലിങ്കിൽ രജിസ്ട്രേഷൻ സൗകര്യം ലഭിക്കും. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.cuh.ac.inൽ. കോഴ്സുകൾ: എം.എ-ഇക്കണോമിക്സ്, ഹിസ്റ്ററി ആൻഡ് ആർക്കിയോളജി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സോഷ്യോളജി, ഇംഗ്ലീഷ്, ഹിന്ദി, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, സംസ്കൃതം, ഹിന്ദി ട്രാൻസ്ലേഷൻ.
എം.എസ് സി-ഡേറ്റ സയൻസ്, ജിയോ ഇൻഫർമാറ്റിക്സ്, കെമിസ്ട്രി, എൻവയൺമെന്റൽ സയൻസ്, ജ്യോഗ്രഫി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മൈക്രോബയോളജി, ബയോകെമിസ്ട്രി, ന്യൂട്രീഷ്യൻ ബയോളജി, ബയോടെക്നോളജി, യോഗ.
എം.ടെക്-എനർജി സിസ്റ്റം മാനേജ്മെന്റ്-സ്ട്രക്ചറൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്.
എൽഎൽ.ബി (3 വർഷം), എൽഎൽ.എം.
മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ)
മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി
മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്
എം.ഫാം (ഫാർമകോഗ്നസി/ഫാർമക്കോളജി)
മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ (എം.പി.എസ്)
എം.കോം, എം.ബി.എ, എം.എഡ്, ബി.എഡ്.
യോഗ്യത മാനദണ്ഡങ്ങൾ, രജിസ്ട്രേഷനുള്ള നിർദേശങ്ങൾ, പ്രവേശന നടപടികൾ മുതലായ വിവരങ്ങൾ www.cuh.ac.in ൽ. നാക് അക്രഡിറ്റഡ് ‘എ’ഗ്രേഡ് സർവകലാശാലയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.