പി.ജി, ബി.എഡ് പ്രവേശനം: എം.ജിയിൽ ആദ്യ അലോട്ട്മെൻറായി
text_fieldsകോട്ടയം: എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രവേശനത്തിനും ട്രെയിനിങ് കോളജുകളിലെ ബി.എഡ് പ്രവേശനത്തിനുമുള്ള അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ആദ്യ അലോട്ട്മെൻറിൽ പ്രവേശനം ലഭിച്ചവർ ഒക്ടോബർ 18ന് വൈകീട്ട് നാലിനുമുമ്പ് നിശ്ചിത സർവകലാശാല ഫീസ് ഒാൺലൈനായി ഒടുക്കി പ്രവേശനത്തിന് റിപ്പോർട്ട് ചെയ്യണം. നിശ്ചിത സമയത്തിനുള്ളിൽ ഫീസടച്ച് പ്രവേശനത്തിന് റിപ്പോർട്ട് ചെയ്യാത്തവരുടെ അലോട്ട്മെൻറ് റദ്ദാകുമെന്നതിനാൽ തുടർ അലോട്ട്മെൻററുകളിൽ പരിഗണിക്കില്ല. അപേക്ഷകർക്ക് ലഭിച്ച അപേക്ഷനമ്പറും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in വെബ്സൈറ്റിൽ ലിസ്റ്റ് പരിശോധിക്കാം. ആദ്യ അലോട്ട്മെൻറിനുശേഷം ഒക്ടോബർ 19, 20 തീയതികളിൽ അപേക്ഷകർക്ക് ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും അവസരം ലഭിക്കും. ഒന്നാം ഓപ്ഷനായി രജിസ്റ്റർ ചെയ്ത കോഴ്സുകളും കോളജുകളും ലഭിച്ചവർ നിശ്ചിത സമയത്ത് ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം ഉറപ്പാക്കണം. അവർക്ക് താൽക്കാലിക പ്രവേശനം അനുവദനീയമല്ല. എന്നാൽ, രജിസ്റ്റർ ചെയ്ത ഒന്നാം ഓപ്ഷൻ അലോട്ട്മെൻറിൽ ലഭിക്കാത്ത അപേക്ഷകർക്ക് ലഭ്യമായ അലോട്ട്മെൻറ് പ്രകാരം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
സ്ഥിരപ്രവേശനം എടുക്കുന്നവർ മാത്രം കോളജുകളിൽ ഫീസടച്ചാൽ മതി. പ്രവേശനം സംബന്ധിച്ച് അപേക്ഷകർക്ക് അതത് കോളജുകളിൽ ഫോൺ മുഖേന ബന്ധപ്പെടാം. പ്രവേശനം ഉറപ്പാക്കുന്നവർ തുടർന്ന് കോളജുകളിൽനിന്നുള്ള നിർദേശങ്ങൾക്ക് അനുസരിച്ച് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതാണ്.
കോളജുകളുടെ ഫോൺ നമ്പറുകൾ www.cap.mgu.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. കോളജുകളിൽ പ്രവേശനം ഉറപ്പിച്ചവർ കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കൺഫർമേഷൻ സ്ലിപ്പിെൻറ അഭാവത്തിൽ പ്രവേശനം സംബന്ധിച്ച പരാതികൾ പരിഗണിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.