പി.ജി െഡൻറൽ പ്രവേശനം: ഒാൺലൈൻ ഒാപ്ഷനുകൾ സ്വീകരിക്കുന്നു
text_fieldsതിരുവനന്തപുരം: 2018ലെ ബിരുദാനന്തര ബിരുദ ഡെൻറൽ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ് നടപടിക്രമങ്ങൾ വ്യാഴാഴ്ച ആരംഭിച്ചു. അപേക്ഷാർഥികൾ പ്രവേശന പരീക്ഷാകമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഒാപ്ഷനുകൾ ഒാൺലൈനായി നൽകാം. ഹൈകോടതിയുടെ ഉത്തരവ് പ്രകാരം 2018-19 വർഷത്തെ പി.ജി െഡൻറൽ കോഴ്സുകളിൽ സർവിസ് േക്വാട്ട സീറ്റുകൾ ഉണ്ടായിരിക്കുന്നതല്ല. ആയതിനാൽ സർവിസ് േക്വാട്ടയിൽ ഉൾപ്പെട്ട വിദ്യാർഥികൾ ജനറൽ വിഭാഗത്തിൽ ഒാപ്ഷൻ നൽകണം.
ഒാപ്ഷൻ ലഭിക്കുന്നതിന് അപേക്ഷാർഥികൾ വെബ്സൈറ്റിലെ ‘PG Dental 2018-Candidate Portal’ ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷാനമ്പറും പാസ്വേഡും നൽകി ഹോം പേജിൽ പ്രവേശിച്ചതിന് ശേഷം ‘Option Registration’ എന്ന മെനു െഎറ്റം ക്ലിക്ക് ചെയ്ത് ഏപ്രിൽ 11ന് വൈകീട്ട് മൂന്നുവരെ ഒാൺലൈനായി ഒാപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.
പ്രവേശന പരീക്ഷാകമീഷണർ പത്തിന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിെൻറയും 11ന് വൈകീട്ട് മൂന്നുവരെ ലഭിക്കുന്ന ഒാപ്ഷനുകളുടെയും അടിസ്ഥാനത്തിൽ ഒന്നാംഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് ഹെൽപ് നമ്പർ: 0471-23391-01, 0471-2339102, 2339103, 2339104.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.