പി.ജി ഡെൻറൽ അപേക്ഷാ വിവരങ്ങൾ പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: പി.ജി ഡെൻറൽ (എം.ഡി.എസ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങൾ പ്രവേശനപരീക്ഷ കമീഷണർ കാൻറിഡേറ്റ് പോർട്ടലിൽ പ്രസിദ്ധീകരിച്ചു.
അപേക്ഷാ നമ്പറും പാസ്വേഡും ഉപയോഗിച്ച് www.cee.kerala.gov.in വെബ്സൈറ്റിലെ ‘PG Dental -2018 -candidate portal’ ലിങ്കിൽ വിവരങ്ങൾ പരിശോധിക്കാം. വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ ‘Memo’ എന്ന ഹോം പേജിലെ മെനു ക്ലിക്ക് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം ഏപ്രിൽ ഒമ്പതിന് വൈകീട്ട് മൂന്നിന് മുമ്പ് അപ്ലോഡ് ചെയ്ത് അപാകത പരിഹരിക്കണം. ഹെൽപ് ലൈൻ നമ്പർ: 0471 2339101, 2339102, 2339103, 2339104.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.