ചേർത്തല നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി ഡിപ്ലോമ പ്രവേശനം
text_fieldsകേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (NPTI) ചേർത്തല (ആലപ്പുഴ) 2023-24 വർഷം നടത്തുന്ന തൊഴിലധിഷ്ഠിത പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്സുകൾ (1)- പവർ പ്ലാന്റ് എൻജിനീയറിങ്: കോഴ്സ് സെപ്റ്റംബർ 18ന് ആരംഭിക്കും. (2) റിന്യൂവബിൾ എനർജി ആൻഡ് ഗ്രിഡ് ഇൻറർഫേസ് ടെക്നോളജീസ്, കോഴ്സ് സെപ്റ്റംബർ 20ന് തുടങ്ങും.
കോഴ്സ് ഫീസ് 2,30,000 രൂപയും 18 ശതമാനം ജി.എസ്.ടിയും. ബോർഡിങ്, ലോഡ്ജിങ് ചാർജുകൾ പുറമെ നൽകണം. പ്രവേശന യോഗ്യത: ബി.ഇ/ബി.ടെക് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെക്കാട്രോണിക്സ്, പവർ എൻജിനീയറിങ്/അനുബന്ധ ശാഖകൾ) എം.ഇ/എം.ടെക്/ഡിപ്ലോമക്കാരെയും പരിഗണിക്കും. പ്രായപരിധിയില്ല. അപേക്ഷാഫീസ് 500 രൂപ.
പ്രവേശന വിജ്ഞാപനവും പ്രോഗ്രാം ബ്രോഷറും www.nplikerala.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായോ ഓഫ് ലൈനായോ സെപ്റ്റംബർ എട്ടുവരെ അപേക്ഷ സമർപ്പിക്കാം. വിലാസം: പ്രിൻസിപ്പൽ ഡയറക്ടർ, നാഷനൽ, നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ചേർത്തല, ആലപ്പുഴ-688541. അന്വേഷണങ്ങൾക്ക് nplikerala@gmail.com, training@nplikerala.in ഇ-മെയിലുകളിലും 9946117430, 9443088015, 9818605520 എന്നീ മൊബൈൽ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.