ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റിൽ പി.ജി ഡിപ്ലോമ, പിഎച്ച്.ഡി
text_fieldsബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റ് (IIPM) 2023-24 വർഷത്തെ ഇനി പറയുന്ന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് - അഗ്രി ബിസിനസ് ആൻഡ് പ്ലാന്റേഷൻ മാനേജ്മെന്റ് (PGDM-ABPM)
2. പി.ജി.ഡി.എം-ഫുഡ് പ്രോസസിങ് ആൻഡ് ബിസിനസ് മാനേജ്മെന്റ് (PGDM - FPBM)
3. പി.ജി.ഡി.എം- അഗ്രികൾചറൽ എക്സ്പോർട്ട് ആൻഡ് ബിസിനസ് മാനേജ്മെന്റ് (PGDM-AEBM)
കോഴ്സ് കാലാവധി രണ്ടുവർഷം. യോഗ്യത: അഗ്രികൾചർ/ഫുഡ് സയൻസ്/ അനുബന്ധ വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ ബിരുദം. പ്രാബല്യത്തിലുള്ള ഐ.ഐ.എം-കാറ്റ്/മാറ്റ്/അറ്റ്മ/സിമാറ്റ്/ഗേറ്റ്/എക്സാറ്റ് സ്കോർ ഉണ്ടായിരിക്കണം. ഐ.ഐ.പി.എം മാർച്ച് നാലിന് ദേശീയതലത്തിൽ ഓൺലൈനായി നടത്തുന്ന പ്രഫഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (IPAT) യോഗ്യത നേടുന്നവർക്കാണ് പ്രവേശനം.
4. ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റ് (FPML PhD) (2023-27), യോഗ്യത: 55 ശതമാനം മാർേക്കോടെ പ്രോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം/സി.എ/ഐ.സി.ഡബ്ല്യു.എ/സി.എം.എ/സി.എസ്. പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ് /സിമാറ്റ്/യു.ജി.സി - സി.എസ്.ഐ.ആർ ജെ.ആർ.എഫ്/നെറ്റ്/ഐ.സി.എ.ആർ നെറ്റ് യോഗ്യതയുണ്ടാകണം.
5. എക്സിക്യൂട്ടിവ് പ്രഫഷനൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ അഗ്രി ബിസിനസ് ആൻഡ് പ്ലാന്റേഷൻ മാനേജ്മെന്റ്: 11 മാസം. യോഗ്യത: ബിരുദം/ഡിപ്ലോമ, 3-5 വർഷത്തെ വർക്ക് എക്സ്പീരിയൻസ്. വിജ്ഞാപനം www.iipmb.edu.inൽ. അവസാന തീയതി ജനുവരി 31.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.