നിറ്റിയിൽ ഇൻഡസ്ട്രിയൽ മാനേജ്മെൻറ് പി.ജി ഡിപ്ലോമ
text_fieldsമുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ് (നിറ്റി) നടത്തുന്ന ഇൻഡസ്ട്രിയൽ മാനേജ്മെൻറ് (പി.ജി.ഡി.ഐ.എം), സസ്െറ്റയ്നബിലിറ്റി മാനേജ്മെൻറ് (പി.ജി.ഡി.എസ്.എം) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദക്കാർക്ക് അപേക്ഷിക്കാം.
പ്രവേശന വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും www.nitie.ac.inൽ. അപേക്ഷഫീസ് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 500 രൂപ മതി. അപേക്ഷ ഓൺലൈനായി നവംബർ 27 വരെ.ഏതെങ്കിലും ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ബി.ഇ/ബി.ടെക് ബിരുദവും പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ്/ഗേറ്റ്/ജിമാറ്റ്/ജി.ആർ.ഇ സ്കോറും നേടിയവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി. ഫൈനൽ യോഗ്യത പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും.രണ്ടു വർഷത്തെ ഫുൾടൈം റെസിഡൻഷ്യൽ കോഴ്സുകളാണിത്.മെറിറ്റടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഇൻറർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
പി.ജി.ഡി.ഐ.എം പ്രോഗ്രാമിൽ കോർ കോഴ്സുകളിൽ ബിസിനസ് ടു ബിസിനസ് മാർക്കറ്റിങ്, ബിസിനസ് അനലിറ്റിക്സ്, ബിസിനസ് റിസർച് മെത്തേഡ്സ്, ഫിനാൻഷ്യൽ മാനേജ്മെൻറ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ്, മെറ്റീരിയൽസ് മാനേജ്മെൻറ്, സപ്ലൈ ചെയിൻ മാനേജ്മെൻറ്, സ്ട്രാറ്റജിക് മാനേജ്മെൻറ് എന്നിവ പഠിക്കാം.പി.ജി.ഡി.സി.എം പ്രോഗ്രാമിൽ ഇക്കണോമിക്സ്, ഇൻഫർമേഷൻ ടെക്നോളജി, ഹ്യൂമൻ റിസോഴ്സ് ആൻഡ് ഓർഗനൈസേഷൻ ബിഹേവിയർ, മാർക്കറ്റിങ്, ഓപറേഷൻസ് മാനേജ്മെൻറ്, സേഫ്റ്റി ആൻഡ് ഹെൽത്ത് മാനേജ്മെൻറ്, സസ്റ്റെയ്നബിലിറ്റി വിഷയങ്ങൾക്കു പുറമെ ഡേറ്റ മൈനിങ് ഉപയോഗിച്ചുള്ള ബിസിനസ് അനലിറ്റിക്സ്, ഇ-കോമേഴ്സ്, എൻറർപ്രൈസ് റിസോഴ്സ് പ്ലാനിങ്, ലോജിസ്റ്റിക്സ് മാനേജ്മെൻറ്, മാർക്കറ്റിങ് റിസർച്, ബിസിനസ് സ്ട്രാറ്റജി മുതലായ വിഷയങ്ങളും പഠിപ്പിക്കും. കോഴ്സുകൾ 2022 ജൂണിൽ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.