മറൈൻ എൻജിനീയറിങ് പി.ജി ഡിപ്ലോമ
text_fieldsഇന്ത്യൻ മാരിടൈം സർവകലാശാലയുടെ മുംബൈ പോർട്ട് കാമ്പസിൽ ജനുവരി 23ന് ആരംഭിക്കുന്ന ഏകവർഷ റെസിഡൻഷ്യൽ മറൈൻ എൻജിനീയറിങ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് 12 വരെ അപേക്ഷ സ്വീകരിക്കും. വിജ്ഞാപനം www.imu.edu.inൽ. രണ്ടു സെമസ്റ്ററുകളായുള്ള കോഴ്സിന് ഫീസ് 3,60,000 രൂപയാണ്.
യോഗ്യത: 50 ശതമാനം മാർക്കിൽ ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/നേവൽ ആർക്കിടെക്ചർ/അനുബന്ധ ബ്രാഞ്ചുകൾ). 10/12/ഡിഗ്രി തലത്തിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടാകണം. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് വേണം.
അപേക്ഷ ഫീസ് 1000 രൂപ. രേഖ പരിശോധനയും അഭിമുഖവും 17ന് നടത്തും. റാങ്ക്ലിസ്റ്റ് ജനുവരി 18ന് പ്രസിദ്ധീകരിക്കും. രജിസ്ട്രേഷൻ ഫീസായി 10,000 രൂപ ജനുവരി 19ന് ഓൺലൈനായി അടക്കാം. ഇ-മെയിൽ: infomeri@imu.ac.in. വെബ്സൈറ്റ്: www.imumumbaiport.ac.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.