നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെൻറിൽ പി.ജി ഡിപ്ലോമ
text_fieldsഫരീദാബാദ് (ഹരിയാന) അരുൺ ജയ്റ്റ്ലി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെൻറ് നടത്തുന്ന രണ്ടുവർഷത്തെ ഫുൾടൈം റസിഡൻഷ്യൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെൻറ് (ഫിനാൻസ്) പ്രോഗ്രാമിലേക്ക് ജൂൺ 20 വരെ അപേക്ഷിക്കാം.
50 ശതമാനം മാർക്കോടെ ബിരുദവും പ്രാബല്യത്തിലുള്ള ഐ.ഐ.എം.കാറ്റ്/ജിമാറ്റ്/സിമാറ്റ്/എക്സാറ്റ്/മാറ്റ് സ്കോറും ഉള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. ബി.ഇ/ബി.ടെക്/സി.എ, സി.എസ്, സി.ഡബ്ല്യു.എ, സി.എഫ്.എ മുതലായ പ്രഫഷനൽ യോഗ്യതയുള്ളവർക്ക് പ്രവേശനത്തിന് മുൻഗണനയുണ്ട്. പ്രായപരിധി 30.
2021-23 വർഷത്തെ PGDM (ഫിനാൻസ്) അഡ്മിഷൻ ബ്രോഷറും അപേക്ഷാഫോറവും www.nifm.ac.inൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ, റെസ്യൂം, ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ സഹിതം ഇനി പറയുന്ന വിലാസത്തിൽ ജൂൺ 20ന് ലഭിക്കണം. Arun Jaitely National Institute of Financial Management (AJ-NIFM) secter 48, Pali Road, Near Badkhal Lake, Faridabad-121001. കവറിന് പുറത്ത് Application for PGDM (Finance) 2021-23 എന്ന് രേഖപ്പെടുത്താൻ മറക്കരുത്.പൂരിപ്പിച്ച അപേക്ഷ finance@nifm.ac.in എന്ന ഇ-മെയിലിലും അയക്കാം.
അപേക്ഷാഫീസ് 1000 രൂപയാണ്. RTGS/നെഫ്റ്റ് വഴി ഓൺലൈനായി ഫീസ് അടക്കാവുന്നതാണ്. അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങൾ അഡ്മിഷൻ ബ്രോഷറിലുണ്ട്.ജൂൺ 24ന് നടത്തുന്ന ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. കോഴ്സ് ജൂലൈയിലാരംഭിക്കും. മൊത്തം കോഴ്സ് ഫീസ് 10 ലക്ഷം രൂപയാണ്.പഠനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെൻറ് സഹായം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.