വുഡ് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി ഡിപ്ലോമ
text_fieldsകേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച് ആൻഡ് എജുക്കേഷനു കീഴിൽ ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന 34ാമത് ബാച്ച് ഏകവർഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് ഇൻ വുഡ് ആൻഡ് പാനൽ പ്രൊഡക്ട്സ് ടെക്നോളജി പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനവും അപേക്ഷഫോറവും https://iwsti.icfre.gov.inൽനിന്നും ഡൗൺലോഡ് ചെയ്യാം.
യോഗ്യത: ബി.എസ് സി (കെമിസ്ട്രി/ഫിസിക്സ്/മാത്തമാറ്റിക്സ്/ഫോറസ്ട്രി/അഗ്രികൾചർ)/ബി.ഇ/ബി.ടെക്/അംഗീകൃത ബിരുദം. പ്രായപരിധി 1.11.2023ൽ 28 വയസ്സ്. എസ്.സി/എസ്.ടി/ഒ.ബി.സി/പി.എച്ച് വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
യോഗ്യതാ പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ മെറിറ്റടിസ്ഥാനത്തിലാണ് സെലക്ഷൻ. അപേക്ഷാഫീസായി Director, IWSTക്ക് ബംഗളൂരുവിൽ മാറ്റാവുന്ന 500 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. നിർദേശാനുസരണം തയാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റ്, മാർക്ക്ഷീറ്റ് എന്നിവയുടെ ഫോട്ടോ കോപ്പികൾ സഹിതം ഒക്ടോബർ 31നകം The Director, Institute of wood science and Technology, Indian Council of Forestry Research and Education, IPIRTI Campus, PB No 2273, P.O. Yeshwanthpur, Bangalore-560022 എന്ന വിലാസത്തിൽ ലഭിക്കണം.
പഠിച്ചിറങ്ങുന്നവർക്ക് കാമ്പസ് റിക്രൂട്ട്മെന്റിലൂടെ ഇൻഡസ്ട്രിയൽ പ്ലേസ്മെന്റ് ലഭിക്കും. അന്വേഷണങ്ങൾക്ക് ഫോൺ: 080-30534000, 30534049, 28394231-32-33; ഇ-മെയിൽ dir_iwst@icfre.org.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.