നാഷനൽ ഇൻഷുറൻസ് അക്കാദമിയിൽ പി.ജി.ഡി.എം
text_fieldsപുണെയിലെ നാഷനൽ ഇൻഷുറൻസ് അക്കാദമി 2023-25 വർഷത്തെ ഇൻഷുറൻസ് മാനേജ്മെന്റ് പി.ജി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ അനുമതിയും എൻ.ബി.എ അക്രഡിറ്റേഷനുമുള്ള ഈ പി.ജി.ഡി.എം പ്രോഗ്രാം എം.ബി.എക്ക് തത്തുല്യമാണ്.
50 ശതമാനം മാർക്കിൽ കുറയാതെ ബിരുദമെടുത്തവർക്കും ഫൈനൽ ബിരുദ പരീക്ഷയെഴുതുന്നവർക്കും മാർച്ച് 15നകം അപേക്ഷിക്കാം. 2023 ജൂൺ മാസത്തിനകം യോഗ്യതാപരീക്ഷ വിജയിച്ചാൽ മതി. ഐ.ഐ.എം കാറ്റ് 2022 അല്ലെങ്കിൽ ഡി മാറ്റ് 2023ൽ പങ്കെടുക്കുകയും ഉയർന്ന സ്കോർ നേടുകയും വേണം.
പ്രായപരിധി 28. എസ്.സി/എസ്.ടി ഭിന്നശേഷിക്കാർ വിഭാഗങ്ങളിൽപെടുന്നവർക്ക് 30വരെയാകാം. വിജ്ഞാപനം www.niapune.org.inൽ. കാറ്റ്-2022/ഡിമാറ്റ് 2023 സ്കോർ അടിസ്ഥാനത്തിൽ റിട്ടേൺ എബിലിറ്റി ടെസ്റ്റ്/ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ.
ട്യൂഷൻ ഫീസ് ഉൾപ്പെടെ രണ്ടുവർഷത്തെ പ്രോഗ്രാം ഫീസ് 9,43,000 രൂപയും ഹോസ്റ്റൽ, ബോർഡിങ് ചാർജായി പ്രതിവർഷം 1,53,500 രൂപയും അടക്കണം. രണ്ടുവർഷത്തെ ഫുൾടൈം റസിഡൻഷ്യൽ പി.ജി.ഡി.എം പ്രോഗ്രാമിനെ പറ്റിയുള്ള അന്വേഷണങ്ങൾക്ക് admissions@niapune.org.inലും (020)27204074, 27204091 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.