ഫാർമസി, പാരാമെഡിക്കൽ ഡിപ്ലോമ പ്രവേശനം
text_fieldsസംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിൽ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പാരാമെഡിക്കൽ വിഭാഗത്തിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജി, റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോ തെറപ്പി ടെക്നോളജി, റേഡിയോളജിക്കൽ ടെക്നോളജി, ഒഫ്താൽമിക് അസിസ്റ്റന്റ്, ഡെന്റൽ മെക്കാനിക്സ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഓപറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി, കാർഡിയോ വാസ്കുലർ ടെക്നോളജി, ന്യൂറോ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, എൻഡോസ്കോപിക് ടെക്നോളജി, ഡെന്റൽ ഓപറേറ്റിങ് കം അസിസ്റ്റന്റ്, റെസ്പിറേറ്ററി ടെക്നോളജി, ഡെന്റൽ സ്റ്റൈൽ സപ്ലൈ ഡിപ്പാർട്മെന്റ് ടെക്നോളജി ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം.
കുറഞ്ഞ പ്രായം: 17. ഉയർന്ന പ്രായപരിധിയില്ല. യോഗ്യത: ഫാർമസി ഡിപ്ലോമ കോഴ്സിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് ഐച്ഛിക വിഷയങ്ങളായി പ്ലസ് ടു/തത്തുല്യം.
ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ കോഴ്സുകളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 40 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യമാണ് യോഗ്യത. മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മെയിന്റനൻസ് ആൻഡ് ഓപറേഷൻസ് ഓഫ് ബയോ മെഡിക്കൽ എക്വിപ്മെന്റ്, ഇ.സി.ജി ആൻഡ് ഓഡിയോമെട്രിക് ടെക്നോളജി വിഷയങ്ങളിൽ വി.എച്ച്.എസ്.ഇ പരീക്ഷ പാസായവർക്ക് സംവരണം ചെയ്ത ഡി.എം.സി.ടി, ഡി.ഒ.ടി.ടി, ഡി.സി.വി.ടി കോഴ്സുകളിൽ പ്രവേശനത്തിന് അർഹതയുണ്ട്. വിജ്ഞാപനം https://lbscentre.kerala.gov.in/ൽ. ആഗസ്റ്റ് ഏഴു മുതൽ 26 വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.