Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2017 3:33 AM IST Updated On
date_range 11 Sept 2017 3:33 AM ISTഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിേപ്ലാമ കോഴ്സുകൾ പഠിക്കാം
text_fieldsbookmark_border
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിെൻറ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ഗവൺമെൻറ്/സ്വാശ്രയ സ്ഥാപനങ്ങളിലെ 2017-18 വർഷത്തെ 14 പ്രഫഷനൽ ഫാർമസി, ഹെൽത്ത് ഇൻസ്പെകടർ, പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് എൽ.ബി.എസ് സെൻറർേഫാർ സയൻസ് ആൻഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു.
അപേക്ഷഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/വർഗവിഭാഗത്തിന് 200 രൂപയുമാണ്. എല്ലാ കോഴ്സുകൾക്കുംകൂടി ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതി. എൻട്രൻസ് പരീക്ഷയില്ല. യോഗ്യത പരീക്ഷയുടെ മെറിറ്റ് പരിഗണിച്ചാണ് റാങ്ക്ലിസ്റ്റ് തയാറാക്കുക.
കോഴ്സുകൾ: 1. ഡിേപ്ലാമ ഇൻ ഫാർമസി (ഡി.ഫാം), 2. ഹെൽത്ത് ഇൻസ്പെക്ടർ (ഡി.എച്ച്.െഎ), 3. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡി.എം.എൽ.ടി), 4. റേഡിയോളജിക്കൽ ടെക്നോളജി (ഡി.ആർ.ടി), 5. ഒഫ്താൽമിക് അസിസ്റ്റൻസ് (ഡി.എച്ച്.ഡി), 6. ദന്തൽ മെക്കാനിക്സ് (ഡി.എം.സി) 7. ദന്തൽ അസിസ്റ്റൻസ് (ഡി.ഒ.എ) 8. ഒാപറേഷൻ തിയറ്റർ ആൻഡ് അനസ്േതഷ്യ ടെക്നോളജി (ഡി.ഒ.ടി.എ.ടി), 9. കാർഡിയോ വാസ്കുലർ ടെക്നോളജി (ഡി.സി.വി.ടി), 10. ന്യൂറോ ടെക്നോളജി (ഡി.എൻ.ടി), 11. ഡയാലിസിസ് ടെക്നോളജി (ഡി.ഡി.ടി), 12. എൻഡോസ്കോപിക് ടെക്നോളജി (ഡി.ഇ.ടി), 13. ഡെൻറൽ ഒാപറേറ്റിങ് റൂം അസിസ്റ്റൻഡ് (ഡി.ഒ.ആർ.എ),14. റെസ്പിറേറ്ററി ടെക്നോളജി (ഡി.ആർ). എല്ലാ കോഴ്സുകളുടെയും പഠനകാലാവധി രണ്ടുവർഷം വീതമാണ്. പ്രായോഗിക പരിശീലനങ്ങളും നൽകും.
ഗവ, മാനേജ്മെൻറ് എന്നിങ്ങനെ രണ്ടു തരം സീറ്റുകളുണ്ട്. സർക്കാർ മെഡിക്കൽ കോളജുകൾ /സംസ്ഥാനങ്ങൾ നടത്തുന്ന കോഴ്സുകളിൽ വളരെ ചുരുങ്ങിയ ചെലവിൽ പഠനം നടത്താവുന്നതാണ്.
സർക്കാർ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങളിലും സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങിലും ഗവ. സീറ്റുകൾ ലഭ്യമാണ്. ഇത്തരം സ്ഥാപനങ്ങളിൽ പൊതുവെ ഉയർന്ന ഫീസാണ് നൽകേണ്ടിവരുക.
പ്രവേശന യോഗ്യത: കേരളീയർക്കും കേരളത്തിൽ യോഗ്യതപരീക്ഷക്ക് പഠിച്ച കേരള സർക്കാറിന് കീഴിൽ രണ്ടുവർഷമെങ്കിലും സേവനമനുഷ്ഠിച്ചുവരുന്ന ഇന്ത്യ ഗവൺമെൻറ് ജീവനക്കാരുടെ കുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. കേരളീയേതര അപേക്ഷാർഥികളെ സ്റ്റേറ്റ് മെറിറ്റ് സീറ്റുകളിലേക്ക് മാത്രമാണ് പരിഗണിക്കുക. ഇവർക്ക് സംവരണാനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവില്ല.
ഫാർമസി ഡിേപ്ലാമ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്സ് െഎച്ഛിക വിഷയങ്ങളായി പഠിച്ച് പ്ലസ് ടു/ വി.എച്ച്.എസ്.സി തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവരെയാണ് പരിഗണിക്കുക.
ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ മറ്റു എല്ലാ പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോജളി വിഷയങ്ങൾക്കും മൊത്തം 40 ശതമാനം (എസ്.സി/എസ്.ടി ക്കാർക്ക് അഞ്ചുശതമാനം മാർക്കിളവുണ്ട്) മാർക്കിൽ കുറയാതെ പ്ലസ് ടു/വി.എച്ച്.എസ്.ഇ/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം.
അപേക്ഷകർക്ക് പ്രായം 2017 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കണം. 35 വയസ്സ് കവിയാനും പാടില്ല.
അപേക്ഷ: www.lbscentre.in എന്ന വെബ്സൈറ്റിൽനിന്നും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്തു അതിലെ നിർദേശങ്ങളും മറ്റും മനസ്സിലാക്കി വേണം അപേക്ഷിക്കാൻ. Admission to professinal Diploma courses in Health inspector, pharmacy and para medical courses^2017 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സെപ്റ്റംബർ 11 മുതൽ അപേക്ഷ ഒാൺലൈനായി സമർപ്പിക്കാവുന്നതാണ്. കമ്പ്യൂട്ടറിൽ ലഭിക്കുന്ന ചലാനെടുത്ത് ഫെഡറൽ ബാങ്കിെൻറ കേരളത്തിലെ ഏതെങ്കിലും ശാഖയിൽ അപേക്ഷഫീസടച്ച് ചലാൻ നമ്പറും അപേക്ഷനമ്പറും കരസ്ഥമാക്കിവേണം ഒാൺലൈൻ അപേക്ഷാസമർപ്പണം നടത്തേണ്ടത്. അപേക്ഷിക്കേണ്ട രീതി പ്രോസ്പെക്ടസിലുണ്ട്. അപേക്ഷാർഥി വ്യക്തിഗത വിവരങ്ങളും അക്കാദമിക് വിവരങ്ങളും തെറ്റുകൂടാതെ ഒാൺലൈനിൽ രേഖപ്പെടുത്തണം. സെപ്റ്റംബർ 25 വരെ അപേക്ഷാഫീസടക്കാം. ഒാൺൈലൻ അപേക്ഷകൾ സെപ്റ്റംബർ 26വരെ സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിൻറൗട്ട് എടുത്ത് ബാങ്ക് ചലാെൻറ പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 2017 സെപ്റ്റംബർ 28നകം കിട്ടത്തക്കവണ്ണം ഡയറ്കടർ, എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോജളി, നന്ദാവനം, പാളയം, തിരുവനന്തപുരം ^33 എന്ന വിലാസത്തിൽ അയക്കണം.
റാങ്ക്ലിസ്റ്റിൽ സ്ഥാനംപിടിക്കുന്നവർക്ക് ഒാൺലൈനായി സ്ഥാപന/ കോഴ്സ് ഒാപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക സമയം ലഭിക്കും. അപേക്ഷാർഥി പാസ്വേർഡും രജിസ്ട്രേഷൻ െഎഡിയും രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story