ഐ.ഐ.എസ്.ടിയിൽ പിഎച്ച്.ഡി പ്രവേശനം
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി) വിവിധ ഡിപ്പാർട്മെൻറുകളിലായി 2022 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി ഡിസംബർ 13 വരെ സമർപ്പിക്കാം. ഗവേഷണപഠനത്തിന് എയ്റോസ്പേസ് എൻജിനീയറിങ്, ഏവിയോണിക്സ്, കെമിസ്ട്രി, എർത്ത് ആൻഡ് സ്പേസ് സയൻസസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ് ഡിപ്പാർട്മെൻറുകളാണ് അവസരം നൽകുന്നത്. യോഗ്യത: ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ പ്രവേശനം നേടി ME/MTech 65 ശതമാനം മാർക്കിൽ/7.00 CGPAയിൽ കുറയാതെ വിജയിച്ചിരിക്കണം.
ബന്ധപ്പെട്ട ശാസ്ത്രവിഷയങ്ങളിൽ 65 ശതമാനം മാർക്കിൽ/7.00 CGPA യിൽ കുറയാതെ എം.എസ്സിയും UGC CSIR നെറ്റ്/ജെ.ആർ.എഫ്/െലക്ചറർഷിപ്/ഫെലോഷിപ് അല്ലെങ്കിൽ NBHM/ജെസ്റ്റ്/ഗേറ്റ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം.
ഹ്യുമാനിറ്റീസ്/മാനേജ്മെൻറ്/സോഷ്യൽ സയൻസസ് വിഷയങ്ങളിൽ 65 ശതമാനം മാർക്കിൽ/7.00 CGPAയിൽ കുറയാതെ മാസ്റ്റേഴ്സ് ഡിഗ്രിയും യു.ജി.സി നെറ്റ്/ജെ.ആർ.എഫ്/ഫെലോഷിപ് യോഗ്യതയുള്ളവർക്കും ഗേവഷണപഠനത്തിന് അപേക്ഷിക്കാം.പ്രായപരിധി 13.12.2021ൽ 35. OBC/EWS/SC/ST/PWD വിഭാഗങ്ങളിൽപെടുന്നവർക്ക് യോഗ്യതാപരീക്ഷയുടെ മാർക്കിലും പ്രായപരിധിയിലും ഇളവുണ്ട്. വിജ്ഞാപനം http://admission.iist.ac.inൽനിന്ന് ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം.
ഡിസംബർ 22ന് നടത്തുന്ന ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ്, ജനുവരി 4, 5 തീയതികളിൽ നടത്തുന്ന ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജനുവരി 14ന് റിപ്പോർട്ട് ചെയ്യണം. പിഎച്ച്.ഡി പ്രോഗ്രാം ജനുവരി 17ന് ആരംഭിക്കും. സെമസ്റ്റർ ഫീസ് 7450 രൂപ. റിസർച് സ്കോളേഴ്സിന് ആദ്യത്തെ രണ്ടു വർഷം പ്രതിമാസം 31,000 രൂപ വീതവും തുടർന്നുള്ള വർഷങ്ങളിൽ പ്രതിമാസം 35,000 രൂപ വീതവും ഫെലോഷിപ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.