നിംഹാൻസ് ബംഗളൂരുവിൽ പിഎച്ച്.ഡി പ്രവേശനം
text_fieldsബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് (നിംഹാൻസ്) 2023-24 വർഷത്തെ രണ്ടാമത് സെഷനിലേക്കുള്ള പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
വിവിധ ഡിസിപ്ലിനുകളിൽ എക്സ്റ്റേണൽ ഫണ്ടിങ് കാറ്റഗറിയിൽ ലഭ്യമായ ഗൈഡ്ഷിപ് സ്ലോട്ട് അടക്കമുള്ള പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.nimhans.ac.inൽനിന്നും ഡൗൺലോഡ് ചെയ്യാം. ഗവേഷണ പഠനവിഷയങ്ങളും ഗൈഡ്ഷിപ് സ്ലോട്ടുകളും ചുവടെ:
പിഎച്ച്.ഡി-ബയോഫിസിക്സ് 5, ബയോസ്റ്റാറ്റിസ്റ്റിക്സ് 3, ചൈൽഡ് ആൻഡ് അഡൊളസെന്റ് സൈക്യാട്രി 1, ക്ലിനിക്കൽ സൈക്കോളജി 18, ക്ലിനിക്കൽ സൈക്കോ ഫാർമക്കോളജി ആൻഡ് ടോക്സികോളജി 3, ഹ്യൂമൻ ജനിറ്റിക്സ് 3, മെന്റൽ ഹെൽത്ത് എജുക്കേഷൻ 2, ന്യൂറോ കെമിസ്ട്രി 3, ന്യൂറോ ഇമേജിങ് ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജി 9, ന്യൂറോളജി 17, ന്യൂറോളജിക്കൽ റീഹാബിലിറ്റേഷൻ 2, ന്യൂറോ മൈക്രോബയോളജി 3, ന്യൂറോ പാതോളജി 3, ന്യൂറോ ഫിസിയോളജി 6, ന്യൂറോ വൈറോളജി 3, നഴ്സിങ് 3, സൈക്യാട്രിക് സോഷ്യൽ വർക്ക് 16, സൈക്യാട്രി, ഹിസ്റ്ററി ഓഫ് സൈക്യാട്രി മെന്റൽ ഹെൽത്ത് റീഹാബിലിറ്റേഷൻ 24, സ്പീച്ച് പാതോളജി ആന്റ് ഓ-ഡിയോളജി 5, ഇന്റഗ്രേറ്റീവ് മെഡിസിൻ 4, സൈക്കോ സോഷ്യൽ സപ്പോർട്ട് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ് 2.
യോഗ്യതാമാനദണ്ഡങ്ങളും അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും പ്രോസ്പെക്ടസിലുണ്ട്. അപേക്ഷാഫീസ് 1500 രൂപ. പട്ടികജാതി/വർഗ വിഭാഗങ്ങളിൽപെടുന്നവർക്ക് 1000 രൂപ മതി. അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം The Dean & Controller of Examination, NIMHANS, Hosur Road, Bengaluru-560029 എന്ന വിലാസത്തിൽ നവംബർ അഞ്ചിനകം ലഭിക്കണം. നവംബർ 21ന് ബംഗളൂരുവിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെയും 22, 23 തീയതികളിൽ നടത്തുന്ന ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ. കോഴ്സ് ജനുവരിയിൽ തുടങ്ങും. അന്വേഷണങ്ങൾക്ക് admissions@nimhans.ac.inൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.