കോഴിക്കോട് ഐ.ഐ.എമ്മിൽ പിഎച്ച്.ഡി
text_fieldsകോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് 2024 വർഷത്തെ പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്സ്, ഫിനാൻസ്-അക്കൗണ്ടിങ് ആൻഡ് കൺട്രോൾ, ഹ്യുമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് ഇൻ മാനേജ്മെന്റ്, ഇൻഫർമേഷൻ സിസ്റ്റംസ്, മാർക്കറ്റിങ് മാനേജ്മെന്റ് ഓർഗനൈസേഷനൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ റിസോഴ്സസ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ് ആൻഡ് ഓപറേഷൻസ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ് എന്നിവ സ്പെഷലൈസേഷനുകളാണ്. ഒരാൾക്ക് രണ്ട് സ്പെഷലൈസേഷനുകൾവരെ തെരഞ്ഞെടുക്കാം.
പ്രവേശനയോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ പി.ജി അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബിരുദവും സി.എ/ഐ.സി.ഡബ്ല്യു.എ/സി.എം.എ/സി.എസ് പ്രഫഷനൽ യോഗ്യത. അല്ലെങ്കിൽ മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ നാലുവർഷത്തെ ബാച്ചിലേഴ്സ് ബിരുദം.
പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ്/ഗേറ്റ്/യു.ജി.സി-ജെ.ആർ.എഫ്/ഐ.ഐ.എം.ബി ടെസ്റ്റ് സ്കോർ/യോഗ്യത നേടിയിരിക്കണം. ഐ.ഐ.എം.ബി ടെസ്റ്റ് ജനുവരി 28ന് നടക്കും. ജനുവരി 25നകം അപേക്ഷിക്കണം. വിവരങ്ങൾ www.iimb.ac.in ൽ. പ്രവേശന വിജ്ഞാപനം www.iimk.ac.in/academic-programmes ലിങ്കിലുണ്ട്. നിർദേശാനുസരണം ഓൺലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1000 രൂപ.
കോഴിക്കോട് കാമ്പസിൽ ഏപ്രിൽ 17-21 തീയതികളിൽ വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ. അനുയോജ്യരായി തെരഞ്ഞെടുക്കപ്പെടുന്നവർക്കെല്ലാം പ്രവേശനമുണ്ട്. സീറ്റുകളുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. 35000 മുതൽ 40000 രൂപവരെ പ്രതിമാസം ധനസഹായം ലഭിക്കും. കാമ്പസിനുള്ളിൽ സൗജന്യ താമസസൗകര്യമുണ്ട്. ഒരുലക്ഷത്തി ഇരുപതിനായിരം രൂപ കണ്ടിജൻസി ഗ്രാന്റായി അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.