Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 3:33 AM IST Updated On
date_range 6 Dec 2017 3:36 AM ISTെഎ.െഎ.എസ്.ടിയിൽ പി.എച്ച്ഡി
text_fieldsbookmark_border
കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (െഎ.െഎ.എസ്.ടി) 2018 ജനുവരിയിൽ ആരംഭിക്കുന്ന െറഗുലർ പി.എച്ച്ഡി പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി 2017 ഡിസംബർ 16 വരെ സ്വീകരിക്കും.
ഗവേഷണ പഠനമേഖലകൾ: എയ്റോസ്പേസ് എൻജിനീയറിങ്, ഏവിയോണിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എർത്ത് ആൻഡ് സ്പേസ് സയൻസസ്, ഹ്യുമാനിറ്റീസ്. സി.ഡി.എസ്.ടി, സി.എസ്.െഎ.ആർ, എൻ.ബി.എച്ച്.എം, യു.ജി.സി മുതലായവയുടെ എക്സ്റ്റേണൽ ഫെലോഷിപ് ലഭിച്ചവരെയും പരിഗണിക്കും.
യോഗ്യത: എൻജിനീയറിങ്/ടെക്നോളജി/സയൻസ്/ഹ്യുമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദവും ഗേറ്റ് സകോറും നേടിയവരായിരിക്കണം.
ഫൈനൽ യോഗ്യത പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. സയൻസ്/ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ഡിഗ്രിയുള്ള അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ്/ജെ.ആർ.എഫ്/ജെസ്റ്റ്/ഗേറ്റ് യോഗ്യത നേടിയിരിക്കണം. ജെസ്റ്റ് സ്കോറുകാർ ആദ്യ 300 റാങ്കിനുള്ളിൽ വരണം.
2017 ഡിസംബർ 16ന് 35ൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് കേന്ദ്ര നിയമപ്രകാരമുള്ള വയസ്സിളവുണ്ടാകും.
അപേക്ഷ ഫീസ്: 600 രൂപ. വനിതകൾക്കും എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും 300 രൂപ മതി. വിശദവിവരങ്ങൾക്ക് http://admission.iist.ac.in

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story