ദേശീയ സ്ഥാപനങ്ങളിൽ ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ പിഎച്ച്.ഡി പ്രവേശനം
text_fieldsഅക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നൊവേറ്റിവ് റിസർച് (ACSIR) ഇന്ത്യയിലെ 60 ദേശീയ സ്ഥാപനങ്ങളിൽ സയൻസ്, എൻജിനീയറിങ് വിഷയങ്ങളിൽ 2024 ജനുവരി സെഷനിലേക്കുള്ള പിഎച്ച്.ഡി, ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി എം.ടെക്+പിഎച്ച്.ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. CSIR, ICMR സ്ഥാപനങ്ങളിലും മറ്റുമായി പിഎച്ച്.ഡി സയൻസിൽ റെഗുലർ വിഭാഗത്തിൽ 1302 സീറ്റുകളും സ്പോൺസേഡ് വിഭാഗത്തിൽ 478 സീറ്റുകളും ലഭ്യമാണ്. പിഎച്ച്.ഡി എൻജിനീയറിങ്ങിൽ റെഗുലർ വിഭാഗത്തിൽ 244 സീറ്റുകളും സ്പോൺസേഡ് വിഭാഗത്തിൽ 154 സീറ്റുകളുമാണുള്ളത്. അക്കാദമിക് മികവോടെ ബന്ധപ്പെട്ട ഡിസിപ്ലിനിൽ ME/MTech യോഗ്യതയുള്ളവർക്കാണ് അവസരം.
ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി എം.ടെക്+പിഎച്ച്.ഡി എൻജിനീയറിങ് പ്രോഗ്രാമിൽ റെഗുലർ വിഭാഗത്തിൽ 35 സീറ്റുകളും സ്പോൺസേഡ് വിഭാഗത്തിൽ 27 സീറ്റുകളുമുണ്ട്. ബന്ധപ്പെട്ട ബ്രാഞ്ചിൽ അക്കാദമിക് മികവോടെ ബി.ഇ/ബി.ടെക് ബിരുദമെടുത്തവർക്കാണ് പ്രവേശനത്തിന് അർഹത.
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.acsir.res.in/admissionsൽ ലഭിക്കും. സ്ഥാപനങ്ങളും കോഴ്സുകളം സീറ്റുകളും പ്രവേശനയോഗ്യതകളും സെലക്ഷൻ നടപടികളുമെല്ലാം അഡ്മിഷൻ പോർട്ടലിലുണ്ട്. അർഹതയുള്ളവർക്ക് ഓൺലൈനായി സെപ്റ്റംബർ 17 വരെ അപേക്ഷ സമർപ്പിക്കാം.
സി.എസ്.ഐ.ആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി, ഹൈദരാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ഡറാഡൂൺ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച് ലഖ്നോ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനോമിക്സ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജി ന്യൂഡൽഹി, നാഷനൽ ജിയോഫിസിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഹൈദരാബാദ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (പാപ്പനംകോട്) തിരുവനന്തപുരം, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി ഗോവ, സ്ട്രക്ചറൽ എൻജിനീയറിങ് റിസർച് സെന്റർ ചെന്നൈ, ഐ.സി.എം.ആർ വെക്ടർ കൺട്രോൾ റിസർച് സെന്റർ പുതുച്ചേരി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പുണെ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച് ന്യൂഡൽഹി മുതലായ ദേശീയ സ്ഥാപനങ്ങളിലാണ് ഗവേഷണ പഠനാവസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.