നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇമ്യൂണോളജിയിൽ പിഎച്ച്.ഡി
text_fieldsേകന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ന്യൂഡൽഹിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇമ്യൂണോളജി (എൻ.െഎ.െഎ) 2018-19 വർഷം നടത്തുന്ന പിഎച്ച്.ഡി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻഫെക്ഷൻ ആൻഡ് ഇമ്യൂണിറ്റി, ജനിറ്റിക്സ്, മോളിക്യുലാർ ആൻഡ് സെല്ലുലാർ ബയോളജി, കെമിക്കൽ, സ്ട്രക്ചറൽ ആൻഡ് കമ്പ്യൂേട്ടഷനൽ ബയോളജി, റീപ്രൊഡക്ഷൻ ആൻഡ് ഡെവലപ്മെൻറ് എന്നീ മേഖലകളിൽ ഗവേഷണത്തിന് മികച്ച സൗകര്യം ലഭ്യമാകും.
യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെ ഏതെങ്കിലും ശാസ്ത്ര വിഷയത്തിൽ എം.എസ്സി/എം.ടെക്/എം.ബി.ബി.എസ്/എം.വി.എസ്.ഡി/എം.ഫാം/ തത്തുല്യം. സീനിയർ സെക്കൻഡറി, ബാച്ലേഴ്സ് ഡിഗ്രി, മാസ്റ്റേഴ്സ് ഡിഗ്രി തലത്തിലെല്ലാം 60 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചവരെയാണ് പരിഗണിക്കുക. സംവരണ വിഭാഗക്കാർക്ക് മാർക്കിളവ് ലഭിക്കും. അവസാന വർഷ പരീക്ഷ പൂർത്തിയാക്കാനുള്ളവർക്കും അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്: 2018 ഫെബ്രുവരി 18ന് എൻ.െഎ.െഎ ന്യൂഡൽഹി, കൊൽക്കത്ത, പുണെ, ഹൈദരാബാദ്, ഗുവാഹതി കേന്ദ്രങ്ങളിലായി നടത്തുന്ന എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടണം. അല്ലെങ്കിൽ ജോയൻറ് ഗ്രാജ്വേറ്റ് എൻട്രൻസ് എക്സാമിനേഷൻ ഇൻ ബയോളജി ആൻഡ് ഇൻറർഡിസിപ്ലിനറി ലൈഫ് സയൻസസിൽ (JGEEBILS-18) യോഗ്യത നേടണം. യോഗ്യരായവരിൽനിന്ന് ഇൻറർവ്യൂവിലൂടെയാകും തിരഞ്ഞെടുക്കൽ.
എൻ.െഎ.െഎ നടത്തുന്ന എൻട്രൻസ് പരീക്ഷയിൽ പെങ്കടുക്കാനുള്ള ഒാൺലൈൻ അപേക്ഷയുടെ നടപടിക്രമങ്ങളും വിശദവിവരങ്ങളും www.nii.res.in എന്ന വെബ്സൈറ്റിൽ നവംബർ അവസാനവാരം ലഭ്യമാകും. JGEEBILS-1 യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം തേടുന്നവരും ഇൗ പരീക്ഷയുടെ ഹാൾടിക്കറ്റ് നമ്പർ സഹിതം നിർദേശാനുസരണം എൻ.െഎ.െഎ ന്യൂഡൽഹിക്ക് പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2018 ജനുവരി 10. വെബ്സൈറ്റ്: www.nii.res.in. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് പിഎച്ച്.ഡി പ്രോഗ്രാം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.