Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 9:00 PM IST Updated On
date_range 17 Feb 2018 9:00 PM ISTരാജീവ് ഗാന്ധി ബയോടെക്നോളജി സെൻററിൽ പിഎച്ച്.ഡി പ്രവേശനം
text_fieldsbookmark_border
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി 2018 ഫെബ്രുവരി സെഷനിലേക്കുള്ള പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഡിസീസ് ബയോളജി മേഖലയിലാണ് ഗവേഷണ പഠനാവസരം.
ഇനിപറയുന്ന യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. ലൈഫ് സയൻസ്/കെമിക്കൽ/അഗ്രികൾച്ചർ/എൻവയോൺമെൻറൽ/വെറ്ററിനറി/ഫാർമസ്യൂട്ടിക്കൽ/മെഡിക്കൽ സയൻസ് വിഷയങ്ങളിലൊന്നിൽ ഫസ്റ്റ്ക്ലാസ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം അല്ലെങ്കിൽ ഫസ്റ്റ്ക്ലാസ് എം.ബി.ബി.എസ് ബിരുദം നേടിയിരിക്കണം. ഇതിനുപുറമെ പ്രാബല്യത്തിലുള്ള യു.ജി.സി-സി.എസ്.െഎ.ആർ/െഎ.സി.എം.ആർ/ഡി.ബി.ടി INSPIRE/KSCSTE ഫെലോഷിപ്പ് യോഗ്യതയും നേടിയിട്ടുണ്ടാവണം.
ഫെലോഷിപ്പ് യോഗ്യതയില്ലാത്തവർക്ക് പോസ്റ്റ് ഗ്രാജ്വറ്റ് ബിരുദ പരീക്ഷയിൽ 70 ശതമാനം മാർക്കിൽ/സി.ജി.പി.എ 7-0യിൽ കുറയാതെ നേടിയിരിക്കണമെന്നുണ്ട്. പട്ടികജാതി/വർഗക്കാർക്ക് 55 ശതമാനം മാർക്ക്/സി.ജി.പി.എ 6-0യിൽ കുറയാതെ ഉണ്ടാകണം. ഉയർന്ന പ്രായപരിധി 2018 ഫെബ്രുവരി 28ന് 28 വയസ്സ് കവിയാൻ പാടില്ല. പട്ടികജാതി/വർഗക്കാർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ചട്ടപ്രകാരമുള്ള ഇളവ് അനുവദിക്കും.
അപേക്ഷഫോറവും വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനവും www.rgcb.res.in/phd-admissions -Jan 2018 Php-ൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷഫീസ് 1000 രൂപ. പട്ടികജാതി/വർഗക്കാരെ അപേക്ഷഫീസിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം 2018 മാർച്ച് രണ്ടിന് മുമ്പായി കിട്ടത്തക്കവണ്ണം The Director, Rajiv Gandhi Centre for Biotechnology, Thiruvananthapuram, 695014 Kerala State എന്ന വിലാസത്തിൽ അയക്കണം.
തെരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ 2018 മാർച്ച് 25ന് തിരുവനന്തപുരത്ത് രാജീവ് ഗാന്ധി ബയോടെക്നോളജി സെൻററിൽ നടത്തും. ഇൻറർവ്യൂ നടത്തിയാണ് അന്തിമ സെലക്ഷൻ. കൂടുതൽ വിവരങ്ങൾക്ക് www.rgcb.res.in/phd-ൽ ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story