തിരുവനന്തപുരം െഎസറിൽ പിഎച്ച്.ഡി പ്രവേശനം
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്(െഎസർ) 2018 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്.ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി http://appserv.iisertvm.ac.in/phd എന്ന വെബ്പോർട്ടലിൽ 2017 ഒക്ടോബർ 10വരെ സ്വീകരിക്കും. ആപ്ലിക്കേഷൻ പ്രോസസിങ് ഫീസ് ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 200 രൂപയും പട്ടികജാതി, വർഗം, ഭിന്നശേഷിക്കാർക്ക് 100രൂപയുമാണ്. പവർജ്യോതി അക്കൗണ്ടിലൂടെ ഫീസ് അടക്കാം. ഒാൺലൈൻ അപേക്ഷ സമർപണത്തിനുള്ള നിർേദശങ്ങൾ വെബ്പോർട്ടലിലുണ്ട്.
ഗവേഷണ പഠന വിഷയങ്ങളും പ്രവേശനയോഗ്യത മാനദണ്ഡങ്ങളും ചുവടെ 1. ബയോളജിക്കൽ സയൻസസ്: യോഗ്യത; ബയോളജിക്കൽ, കെമിക്കൽ, ഫിസിക്കൽ സയൻസസ്, മാത്തമാറ്റിക്സ്, ബയോ ഇൻഫർമാറ്റിക്സ്, അഗ്രികൾചറൽ സയൻസസ്, വെറ്ററിനറി സയൻസിൽ 60 ശതമാനം മാർക്കിൽ 6.5 സി.ജി.പി.എയിൽ കുറയാത്ത മാസ്റ്റേഴ്സ് ഡിഗ്രിയും സി.എസ്.െഎ.ആർ-- യു.ജി.സി--ജെ.ആർ.എഫ്/ഡി.ബി.ടി- - ജെ.ആർ.എഫ്/െഎ.എം.സി.ആർ -ജെ.ആർ.എഫ്/ഗേറ്റ് (ഇക്കോളജി ആൻഡ് ഇവലൂഷൻ)/ ജെ.ജി.ഇ.ഇ.ബി.െഎ.െഎ.എസ് (ജി.എസ് -2017) യോഗ്യതയും ഉണ്ടാവണം. ഡി.എസ്.ടി -ഇൻസ്പയർ ഫെലോഷിപിന് അർഹത നേടിയിട്ടുള്ളവരെയും പരിഗണിക്കും. എം.ബി.ബി.എസുകാർക്കും അപേക്ഷിക്കാം. 300-400 മാർക്കിൽ കുറയാത്ത ഹ്രസ്വ റിസർച് പ്രപോസൽ കൂടി സമർപ്പിക്കണം. 2. മെഡിക്കൽ സയൻസസ്: യോഗ്യത -കെമിക്കൽ സയൻസസിൽ 60 ശതമാനം മാർക്കിൽ, തതുല്യ സി.ജി.പി.എയിൽ കുറയാത്ത മാസ്റ്റേഴ്സ് ഡിഗ്രിയും, സി.എസ്.െഎ.ആർ- -യു.ജി.സി ജെ.ആർ.എഫ്/ഗേറ്റ്/ഡി.എസ്.ടി -ഇൻസ്പയർ പിഎച്ച്.ഡി ഫെലോഷിപ് യോഗ്യതയും ഉണ്ടായിരിക്കണം.
3. ഫിസിക്കൽ സയൻസസ്: യോഗ്യത -ഫിസിക്സ്, മെറ്റിരിയൽസ് സയൻസ്, എൻജിനീയറിങ് (ബയോ മെഡിക്കൽ, ഇൻസ്ട്രുമെേൻറഷൻ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയിറിങ്) വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ കുറയാത്ത മാസ്റ്റേഴ്സ് ഡിഗ്രിയും, ഗേറ്റ്/സി.എസ്.െഎ.ആർ -യു.ജി.സി/ജെ.ആർ.എഫ്/ജെ.ഇ.എസ്.ടി 2017/ഇൻസ്പയർ പിഎച്ച്.ഡി ഫെലോഷിപ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകളുടെ ചുരുക്കപ്പട്ടിക തയാറാക്കി അഭിമുഖം നടത്തിയാണ് തിരഞ്ഞെടുപ്പ്. 2017 നവംബർ 20 മുതൽ 24 വരെയാണ് ഇൻറർവ്യൂ. ബയോളജിക്കൽ സയൻസസിൽ ഇനി പറയുന്ന മേഖലകളിലാണ് ഗവേഷണ പഠനം -ഇമ്മ്യൂൺ സെൽ ബയോളജി, അനിമൽ ബിഹേവിയർ ആൻഡ് ഇക്കോളജി, സ്ട്രക്ചറൽ മോളിക്യുലർ ബയോളജി, പ്ലാൻറ് മോളിക്യുലർ ജനിറ്റിക്സ്, ജീനോം സ്റ്റെബിലിറ്റി, ഇവലൂഷനറി ഇക്കോളജി, ഡ്രോസോഫില െഡവലപ്മെൻറ് & എനർജി ഹോമിയോ സ്റ്റാഡിസ്, സെേൻറാമിയർ ബയോളജി, സ്റ്റൈംസെൽ ബയോളജി, സെർക്കാഡിയൻ റിഥം & സ്ലിപ്, മോളിക്യൂലർ ജനിറ്റിക്സ്, മോളിക്യുലർ വൈറോളജി. കെമിക്കൽ സയൻസസിൽ ഇൻ ഒാർഗാനിക് & ഒാർഗനോമെറ്റാലിക് കെമിസ്ട്രി, ഒാർഗാനിക് സിന്തസിസ്, മെഡിസിനൽ കെമിസ്ട്രി, കാർബോ ഹൈഡ്രേറ്റ് കെമിസ്ട്രി, കെമിക്കൽ ബയോളജി, ഒാർഗാനിക് സിന്തസിസ്, ഡി.എൻ.എ നാനോ ടെക്നോളജി, സുപ്രമോളിക്യുലർ കെമിസ്ട്രി, ഇൻ ഒാർഗാനിക് & മെറ്റിരിയൽസ് കെമിസ്ട്രി, ഫോേട്ടാ കെമിസ്ട്രി, ഫോേട്ടാ ഫിസിക്സ്, നാനോ മെറ്റിരിയൽസ്, നാനോ ക്ലസ്റ്റേഴ്സ്, ഹൈബ്രിഡ് ഇൻ ഒാർഗാനിക് -ഒാർഗാനിക് മെറ്റിരിയൽസ് കെമിസ്ട്രി, തിയററ്റിക്കൽ കെമിസ്ട്രി, ഫ്യൂഡൽ സെൽസ് ആൻഡ് ഇലക്ട്രോ കറ്റാലിസിസ് മുതലായവ ഗവേഷണ പഠന മേഖലകളിൽപ്പെടും.
ഫിസിക്കൽ സയൻസസിൽ ബയോമെഡിക്കൽ ഇൻസ്ട്രമെേൻറഷൻ & ഇമേജിങ്, മൾട്ടി ഫങ്ഷനൽ നാനോ, സ്ട്രക്ച്ചേഴ്സ് മെറ്റിരിയൽസ് & എനർജി ആപ്ലിക്കേഷൻസ്, റാൻഡം ലോസേഴ്സ്, പി.ടി.ഡി മെട്രിക് ഒാപ്ട്രിക്സ് & ഫോേട്ടാണിക് ക്രിസ്റ്റൽസ്, പവർ ഇലക്ട്രോണിക്സ് മെറ്റിരിയൽസ്& ഡിവൈസസ് മുതലായവ ഗവേഷണമേഖലകളാണ്. വിശദാംശങ്ങൾക്ക് http://appserv.iisertvm.ac.in/phd എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.