രാജീവ് ഗാന്ധി അക്കാദമിയിൽ പൈലറ്റ് ലൈസൻസ് കോഴ്സ്
text_fieldsസംസ്ഥാന സർക്കാർ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ചാക്കയിലെ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി ഏപ്രിൽ, മേയ് മാസങ്ങളിൽ ആരംഭിക്കുന്ന മൂന്ന് വർഷത്തെ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സിന് ജനുവരി 30വരെ അപേക്ഷിക്കാം.
ഒരു ബാച്ചിൽ പരമാവധി 40 പേർക്ക് പ്രവേശനം നൽകും. സിംഗിൾ എൻജിൻ എയർക്രാഫ്റ്റിൽ പരിശീലനത്തിന് ഫീസ് 28,70,000 രൂപയാണ്. 185 മണിക്കൂർ പറക്കൽ പരിശീലനം നൽകും. വിജ്ഞാപനം www.rajivgandhiacademyforaviationtechnology.orgൽ. അപേക്ഷ ഫീസ് 4000 രൂപ.
എസ്.സി, എസ്.ടി 2000 രൂപ മതി. അക്കാദമി എക്സിക്യൂട്ടീവ് വൈസ് ചെയർമാന് തിരുവനന്തപുരത്ത് മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് നൽകണം. അപേക്ഷ ലഭിക്കേണ്ട വിലാസം: Rajiv Gandhi Academy for Aviation Technology, Trivandrum International Airport, ITI Junction, Chakkai, Beach P.O, Thiruvananthapuram, 695007. യോഗ്യത, തിരഞ്ഞെടുപ്പ് രീതി, മറ്റു വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.