സ്കൂൾതലത്തിലും ഒാൺലൈൻ ക്ലാസിന് പദ്ധതി –മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: വിക്ടേഴ്സ് ചാനല്‍ അധിഷ്ഠിത ക്ലാസിന് പുറമെ സ്കൂള്‍തലത്തിലും ഓണ്‍ലൈന്‍ ക്ലാസ് കൈകാര്യം ചെയ്യാൻ പദ്ധതികൾ തയാറാകുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടത്തിൽ പത്ത്, പ്ലസ് ടു ക്ലാസുകളിലും പിന്നീട് എട്ട്, ഒമ്പത് ക്ലാസുകളിലും ഇത് നടപ്പാക്കും.
ഇതിനായി അധ്യാപകരെ സ്കൂളിലെത്തിക്കുന്നതും പരിഗണനയിലുണ്ട്. ഇതുവഴി ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, തുടര്‍പ്രവര്‍ത്തനങ്ങള്‍, മൂല്യനിർണയം എന്നിവ കൂടുതല്‍ ഫലപ്രദമാകും. പ്ലസ് വൺ ക്ലാസുകൾ മേയ് അവസാനത്തോടെ പൂർത്തിയാക്കി ജൂണിൽ ഒരാഴ്ചയുടെ ഇടവേളയിൽ പ്ലസ് ടു ക്ലാസുകൾ ഡിജിറ്റൽ/ ഒാൺലൈൻ പ്ലാറ്റ്ഫോമിൽ ആരംഭിക്കും. പ്ലസ് വൺ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അധ്യാപക സംഘടനകളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും അഭിപ്രായങ്ങൾ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ജൂൺ ഒന്നിന് അധ്യയനവർഷം ആരംഭിക്കുേമ്പാൾ ഒരാഴ്ച മുന്‍വര്‍ഷം സംപ്രേഷണം ചെയ്ത ക്ലാസുകള്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി ആകര്‍ഷകമായിട്ടായിരിക്കും കുട്ടികളിലെത്തിക്കുക.
ആദ്യ ആഴ്ചയില്‍ കുട്ടികളില്‍ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ക്ലാസുകളും മുന്‍വര്‍ഷ പഠനത്തെ പുതിയ ക്ലാസുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജിങ് ക്ലാസുകളുമായിരിക്കും നല്‍കുക. ഈ വര്‍ഷം വെര്‍ച്വലായി പ്രവേശനോത്സവം സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നടക്കും. രാവിലെ 10ന് വിക്ടേഴ്സ് ചാനലിലൂടെ ആരംഭിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ സന്ദേശങ്ങളും കുട്ടികളുടെ പരിപാടികളും സംപ്രേഷണം ചെയ്യും. 11 മുതല്‍ സ്കൂള്‍തല പ്രവേശനോത്സവം വെര്‍ച്വലായി നടത്താം. സ്കൂൾതലത്തിൽ ഒരുക്കുന്ന ഒാൺലൈൻ പ്ലാറ്റ്ഫോമിലായിരിക്കും ഇത്. പി.എസ്.സി അഡ്വൈസ് നൽകിയിട്ടും വിദ്യാഭ്യാസവകുപ്പ് നിയമനോത്തരവ് നൽകിയിട്ടും അധ്യാപകർക്ക് ജോയിൻ ചെയ്യാൻ കഴിയാത്ത പ്രശ്നം മുഖ്യമന്ത്രിയുടെയും ധനവകുപ്പിെൻറയും ശ്രദ്ധയിൽപെടുത്തിയെന്നും ഉടൻ പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
2020-21 വർഷത്തെ 9,39,107 കുട്ടികള്‍ക്കുള്ള യൂനിഫോമിനുള്ള 39 ലക്ഷം മീറ്റർ തുണി വിതരണകേന്ദ്രങ്ങളിൽ എത്തിച്ചു. ഒന്നാം വാള്യം പാഠപുസ്തകങ്ങൾ 70 ശതമാനവും സ്കൂൾ സൊസൈറ്റികളിൽ എത്തിച്ചു. പാഠപുസ്ത അച്ചടി മേയ് 23ന് കെ.ബി.പി.എസിൽ പുനരാരംഭിക്കുകയും ജൂൺ ഒന്നിനകം പൂർത്തിയാക്കുകയും ചെയ്യും. ഇൗ അധ്യയനവര്‍ഷം വിതരണം ചെയ്യേണ്ട ആദ്യ വാള്യം പാഠപുസ്തകങ്ങള്‍ 288 ടൈറ്റിലുകളിലായി 2.62 കോടി എണ്ണമാണ്. വാർത്തസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബുവും പെങ്കടുത്തു.
പ്ലസ് ടു മൂല്യനിർണയത്തിന് 26,447 അധ്യാപകർ; എസ്.എസ്.എൽ.സിക്ക് 12,512
തിരുവനന്തപുരം: പ്ലസ് ടു/വി.എച്ച്.എസ്.ഇ പരീക്ഷ മൂല്യനിര്‍ണയം ജൂൺ ഒന്നിന് തുടങ്ങി 19ന് പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. പ്ലസ് ടുവിന് 79 ക്യാമ്പുകളിലായി 26447 അധ്യാപകരെയും വി.എച്ച്.എസ്.ഇക്ക് എട്ട് ക്യാമ്പുകളിലായി 3031 അധ്യാപകരെയുമാണ് നിയോഗിച്ചത്. എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി മൂല്യനിര്‍ണയം ജൂണ്‍ ഏഴ് മുതൽ 16 പ്രവൃത്തി ദിവസങ്ങളെടുത്ത് 25ന് പൂര്‍ത്തിയാക്കും. എസ്.എസ്.എല്‍.സി മൂല്യനിർണയത്തിന് 70 ക്യാമ്പുകളിലായി 12,512 അധ്യാപകരെയും ടി.എച്ച്.എസ്.എല്‍.സിക്ക് രണ്ട് ക്യാമ്പുകളിലായി 92 പേരെയും നിയോഗിച്ചു. എസ്.എസ്.എൽ.സി െഎ.ടി പ്രാക്ടിക്കൽ പരീക്ഷ ഉപേക്ഷിക്കാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.