പ്ലസ് വൺ: രണ്ടാം അലോട്ട്മെൻറിന് ശേഷം 37,545 സീറ്റുകൾ ബാക്കി
text_fieldsതിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രകാരമുള്ള വിദ്യാർഥിപ്രവേശനം പൂർത്തിയായപ്പോൾ മെറിറ്റ്/സ്പോർട്സ് ക്വോട്ടയിൽ 37545 സീറ്റുകൾ ഒഴിവ്. എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെൻറ് ക്വോട്ടയിൽ 9084 സീറ്റും കമ്യൂണിറ്റി ക്വോട്ടയിൽ 6475 സീറ്റും ഒഴിവുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിൽ 34423 സീറ്റുകളാണ് ഒഴിവുള്ളത്. അൺ എയ്ഡഡ് ഉൾപ്പെടെ 87527 സീറ്റുകളാണ് ആകെ ബാക്കിയുള്ളത്. ഒഴിവുള്ള മെറിറ്റ്്്/ സ്പോർട്സ് ക്വോട്ട സീറ്റുകൾ സപ്ലിമെൻററി അേലാട്ട്മെൻറിൽ നികത്തും.
മെറിറ്റ്/ സ്പോർട്സ് ക്വോട്ടയിൽ ആകെയുണ്ടായിരുന്നത് 276125 സീറ്റുകളാണ്. ഇതിൽ 238580 സീറ്റുകളിലേക്കാണ് വിദ്യാർഥിപ്രവേശനം നടന്നത്. 35214 മാനേജ്മെൻറ് ക്വോട്ട സീറ്റുകളിൽ 26130 എണ്ണത്തിലേക്കും കമ്യൂണിറ്റി ക്വോട്ടയിലെ 27961 സീറ്റിൽ 21486 സീറ്റുകളിലേക്കും പ്രവേശനം പൂർത്തിയായി. ഏകജാലക പ്രവേശനത്തിൽ ഉൾപ്പെടാത്ത 55157 അൺ എയ്ഡഡ് സീറ്റുകളിൽ 20734 സീറ്റുകളിലേക്കാണ് പ്രവേശനം നടന്നത്. കമ്യൂണിറ്റി ക്വോട്ടയിൽ ബാക്കിയുള്ള സീറ്റുകൾ സപ്ലിമെൻററി ഘട്ടമായി ഒക്ടോബർ 23 മുതൽ 25 വരെയാണ് നികത്തേണ്ടത്. അതേസമയം, കൂടുതൽ സീറ്റ് ക്ഷാമമുള്ള മലപ്പുറം ജില്ലയിൽ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിലായി ഇനി ബാക്കിയുള്ളത് 7563 സീറ്റുകളാണ്. ഹയർ സെക്കൻഡറി വിഭാഗം ശേഖരിച്ച കണക്ക് പ്രകാരം മലപ്പുറം ജില്ലയിൽ 27000 അപേക്ഷകർക്ക് സീറ്റ് ലഭിച്ചിട്ടില്ലെന്നാണ്. 7563 സീറ്റുകൾ പരിഗണിച്ചാൽ പോലും 20000ത്തോളം പേർക്ക് ജില്ലയിൽ സീറ്റുണ്ടാകില്ല.
ജില്ലകളിൽ ഒഴിവുള്ള മെറിറ്റ്, മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ ക്രമത്തിൽ:
തിരുവനന്തപുരം^ 2879, 887, 586
കൊല്ലം^ 2207, 840, 450
പത്തനംതിട്ട^ 2112, 574, 469
ആലപ്പുഴ^ 2283, 898, 515
കോട്ടയം^ 2510, 724, 387
ഇടുക്കി^ 1739, 280, 136
എറണാകുളം^ 3118, 525, 458
തൃശൂർ^ 3017, 402, 462
പാലക്കാട്^ 2979, 633, 707
കോഴിക്കോട്^ 3862, 902, 589
മലപ്പുറം^ 5502, 1487, 574
വയനാട്^ 991, 253, 169
കണ്ണൂർ^ 2908, 606, 701
കാസർകോട്^ 1438, 73, 272
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.